കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോക സദസ്സ്‌

ഡാളസ് : കേരളപ്പിറവിയോടനുബന്ധിച്ചു ഒക്റ്റോബർ 30 ശനിയാഴ്ച രാവിലെ 9.30 AM (CST) കേരളാ ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന അക്ഷരശ്ലോകസദസ്സിൽ അമേരിക്കയിലും നാട്ടിലും നിന്നുള്ള അക്ഷരശ്ലോകപ്രവീണർ പങ്കെടുക്കുന്നു. സദസ്സിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിലാണു അക്ഷരശ്ലോകസദസ്സ്‌ ക്രമീകരിച്ചിരിയ്ക്കുന്നത്‌.

അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചുതന്നെ നടത്തുന്ന ഈ പരിപാടിയിൽ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ശ്രീ. ഉമേഷ്‌ നരേന്ദ്രൻ (യുഎസ്‌) അവതാരകനായി പങ്കെടുക്കും. ഒപ്പം അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിശാരദനായ ഹരിദാസ് മംഗലപ്പിള്ളിയും പങ്കുചേരും.

അനുപമ എം (വാണിയംകുളം, പാലക്കാട്), നിരുപമ പി.ജെ (എടരിക്കോട്, മലപ്പുറം), പവിത്ര സി.വി (വെള്ളൂർ), സ്മൃതി പി.കെ (ഇരുമ്പനം, തൃപ്പൂണിത്തുറ), ശ്രീദേവി പി (കാഞ്ഞിരമറ്റം, എറണാകുളം), ശ്രീലക്ഷ്മി പി (കാഞ്ഞിരമറ്റം, എറണാകുളം) എന്നിവരാണു തങ്ങളുടെ അക്ഷരശ്ലോക വൈദഗ്ദ്ധ്യം അമേരിക്കയിലെ ആസ്വാദകസമക്ഷം അവതരിപ്പിക്കാനെത്തുന്ന വിദ്യാർത്ഥിനികൾ. ഇവരെല്ലാം ജില്ലാ സംസ്ഥാന കലോൽസവങ്ങളിൽ പങ്കെടുത്തു കഴിവു തെളിയിച്ചവരാണ്‌. അക്ഷരശ്ലോക കലാപരിശീലകനായ എ.യു. സുധീര്‍ കുമാറിനൊപ്പം (എറണാകുളം) കെ. വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) പരിപാടിയിൽ പങ്കെടുക്കും.

വിദ്യാരംഭ കാലവും കേരളപ്പിറവിയും ചേർന്ന ഒക്ടോബറിൽ മലയാളത്തനിമയോടെയെത്തുന്ന ഈ സൂം സാഹിത്യ പരിപാടിയിൽ പങ്കുചേരാൻ എല്ലാവരെയും കേരളാ ലിറ്റററി സൊസൈറ്റി ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ്‌ സിജു വി ജോർജ്ജ്‌ എല്ലാവരേയും ഈ സൂം അക്ഷരശ്ലോക വിരുന്നിലേക്ക്‌ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

സൂം ഐ ഡി: 828 1059 1798
പാസ്കോഡ്‌: 868273

സമയം: ഒക്ടോബര്‍ 30 ശനിയാഴ്ച രാവിലെ 9.30 am CST (ഇന്ത്യൻ സമയം വൈകിട്ട്‌ 8 pm).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment