കെപിസിസി യുടെ പുതിയ ഭാരവാഹികൾക്ക് ഐ ഒ സി യു‌എസ്‌എ കേരളാ ചാപ്റ്ററിന്റെ ആശംസകൾ

ചിക്കാഗോ: കേരളാ രാഷ്ട്രീയ മണ്ഡലത്തിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കോൺഗ്രസ് പ്രസ്ഥാനത്തിന് ഉശിരും ഉയിരും പകർന്ന് നവീന ആശയങ്ങൾ പ്രധാനം ചെയ്തു ഒരു പുത്തൻ പാതയിലൂടെ നയിക്കുന്നതിനും സംഘടിപ്പിക്കപ്പെട്ട പുതിയ സംഘടനാ സംവിധാനത്തിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി തോമസ് എം പടന്നമാക്കൽ ചെയര്മാന് ഐ ഓ സി യൂ സ് എ കേരളാ ചാപ്റ്റർ ,സജി കരിമ്പന്നൂർ ജനറൽ സെക്രട്ടറി ഐ ഓ സി യൂ സ് എ കേരളാ ചാപ്റ്റർ എന്നിവർ അറിയിച്ചു

കാലത്തിനനുസരണമായ മാറ്റങ്ങൾ സാമൂഹ്യ പ്രതിപത്യതയോടെ പുനരാവിഷ്കരിക്കുക ഏതൊരു സംഘടനയുടെയും നില നില്പിൻ ആവശ്യം ആണ്.നൂതനാശയങ്ങൾ ഉൾകൊള്ളാൻ എല്ലാ വിഭാഗത്തില്പെട്ടവരും മുൻപോട്ടു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

കേന്ദ്ര സംസ്ഥാന ഭരണങ്ങൾ ജനാധിപത്യമൂല്യ ശോഷണത്തിനും കാലഹരണപ്പെട്ട ആശയങ്ങളുടെ വ്യത്യസ്ത ആവിഷ്കാരവുമായി പരിണമിക്കുമ്പോൾ ജനാധിപത്യവുംമതേതരത്ത്വവും സമത്ത്വവും എല്ലാം നാശോന്മുഖം ആകുകയാണ്. സമസ്ത മേഖലകളിലും ഏകാധിപത്യവും വ്യക്തി താല്പര്യ സംരക്ഷണവും അടമാടുന്നത് രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. ഈ തരുണത്തിൽ എക്കാലത്തെ പോലെയും ഭാരതത്തിന്റെ രക്ഷാ കവചമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സ്സിന്റെ തിരിച്ചു വരവ് അനിവാര്യമായിരിക്കുകയാണ് .എന്നാൽ പരസ്പര മത്സരവും അനൈക്യവും സ്പർദ്ധയും സ്വാർത്ഥതയും ഏകോപനമില്ലായ്മയും നേതൃ നിരകളിൽ പടർന്നു പിടിച്ചപ്പോൾ മുൻപോട്ടു വച്ച കാലുകൾ പിന്നോക്കം വക്കുവാൻ കോൺഗ്രസിനെ എക്കാലവു സ്നേഹിച്ച വർ നിർബന്ധിതർ ആവുകയായിരുന്നു.

നവീന ആശയങ്ങളുൾക്കൊള്ളാനും നൂതന മാറ്റങ്ങൾകൈവരിക്കാനും പരീഷീ ണിതരായ ധീർകകല പ്രവർത്തനം കാഴ്ചവച്ച നേതൃത്ത്വത്തിന് ഉന്മേഷം പകരാനും ആശയ ദർഭല്യം പരിഹരിക്കാനും ഒരു നവീകരണം കാലത്തിന്റെ ആവശ്യം ആയിരുന്നു.എല്ലാ ജീവജാലങ്ങൾക്കും എല്ലാ വസ്തുക്കൾക്കും മാറ്റം അനിവാര്യമാണൽലോ .ശത്രു നിരകളുടെ കൊട്ടറകളിൽ വിള്ളലുണ്ടാക്കാനുതകുന്ന ലോകജനതക്കുപോലും എക്കാലവും മാതൃകയായിട്ടുള്ള അതിവിശിഷ്ടമായ ആദർശങ്ങളുടെ കലവറയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരു നവ നേതൃത്ത്വം അടിമുതൽ മുടിവരെ അവശ്യം ആവശ്യം ആയിരുന്നു.നൂതനവും നവീനവും പ്രായോഗികവുമായ പ്രവർത്തിപഥങ്ങൾക്കു രൂപം കൊടുക്കുവാൻ ശക്തരായതും, പുതുമയുള്ളതുമായ പരിവർത്തനം അനിവാര്യമായിരുന്നു

ഈ തരുണത്തിൽ രൂപം കൊണ്ട നവ്യ മനോഹരമായ, ആശയ സമ്പുഷ്ടമായ,ഒരു നേതൃ നിര കോൺഗ്രസിന്റെ കര്ങ്ങൾക്കു ശക്തി പകരാൻ എത്തി ചേർന്നിരിക്കുന്നു, ആശയങ്ങളെ ആശയങ്ങള്കൊണ്ട് എതിർക്കാനും കൊലപാതക രാഷ്ട്രീയത്തെയും വർഗീയ പ്രീണന രാഷ്ട്രീയത്തെയും ഉന്മൂലനം ചെയ്യാനും അഹിംസയുടെ മൂല്യങ്ങളിലൂടെ തന്നെ എതിരാളികളെ നേരിടുവാനും ശക്തരിൽ ശക്തരായവരെതന്നെകണ്ടെത്താനും കോൺഗ്രസ് പ്രസ്ഥാനത്തിന് കഴിഞ്ഞിരിക്കുന്നു,പ്രഗത്ഭരായ അനേകായിരങ്ങളിൽ നിന്നും ബുദ്ധിയും, വിവേകവും, കൗശലവും, ആത്മാർത്ഥതയും, വിദ്യാഭ്യാസവും പ്രവർത്തന പരിചയവും പ്രായവും പക്വതയും യുവത്വവും പ്രക്ര്യതി ദത്തമായ ഗാംഭീര്യവും, അവസരോചിതമായി ഉയരാൻ കർമ്മ ശേഷിയും എല്ലാം സമുന്നയിപ്പിച്ച ഒരു നേതൃ നിറയെ സമർപ്പിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിഞ്ഞിരിക്കുന്നു.

എല്ലാ പരിമിതികളെയും അവഗണിച്ചു ഊർജസ്വലരായി പുതിയ തലങ്ങളിലേക്ക് നയിക്കുവാൻ കോൺഗ്രസിനെ എല്ലാവരും പിന്തുണക്കുമെന്ന് പ്രത്യാശിക്കുന്നതായി തോമസ് എം പടന്നമാക്കൽ ചെയര്‍മാന്‍ ഐ ഓ സി യൂ എസ് എ കേരളാ ചാപ്റ്റർ, സജി കരിമ്പന്നൂർ ജനറൽ സെക്രട്ടറി ഐ ഓ സി യൂ എസ് എ കേരളാ ചാപ്റ്റർ എന്നിവർ അറിയിച്ചു .”നാം മുൻപോട്ട് നമ്മുടെ രാജ്യത്തിന്റെ ക്ഷേമം നമ്മുടെ ലക്‌ഷ്യം” എന്ന മുദ്രാവാക്യവുമായി കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് പ്രവാസി കോൺഗ്രസ് പ്രവർത്തകരും കൂടെയുണ്ടാകുമെന്നു ഇവർ ഉറപ്പു നൽകി .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment