“സ്നേഹസ്പർശം” ഭവനപദ്ധതി ശിലാസ്ഥാപന കർമ്മം

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം നിർമ്മിക്കപ്പെടുന്ന “സ്നേഹസ്പർശം” ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം ഒക്ടോബർ 24 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ എന്നിവർ ചേർന്ന് നിർവഹിക്കും. താമ്പാ സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരിയും ഓണക്കൂർ വാളനടിയിൽ കുടുംബാഗവുമായ വെരി റെവ ജോർജ്ജ് പൗലോസ് കോർ എപ്പിസ്കോപ്പയുടെ കുടുംബം സഭക്ക് സൗജന്യമായി നൽകിയ ഇരുപത് സെൻറ് സഥലത്ത് നാല് ഭവനങ്ങളാണ് നിർമ്മിച്ച് നൽകുന്നത്. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ ഭവനരഹിതരായ പാവപ്പെട്ടവർക്കായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പത്ത് ഭവനങ്ങളാണ് നിർമ്മിച്ച് നൽകുവാൻ പദ്ധതി ഇട്ടിരിക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു ഈ പദ്ധതി പൂർത്തീകരിക്കുവാനാണ് ക്രമീകരണം ചെയ്തിരിക്കുന്നത് എന്ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു.

ഭദ്രാസന കൗൺസിലിൻറെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ സ്നേഹസ്പർശം” ഭവനപദ്ധതിയുടെ പൂർത്തീകരണത്തിനായി പ്രവർത്തിച്ചു വരുന്നു. കാലിഫോർണിയയിലെ ലോസ്ആഞ്ചൽസ് സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക, ഫ്ലോറിഡ താമ്പാ സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്ത മറിയം സമാജം, റോയ് ആൻഡ് മോളി തോമസ് , വടക്കേക്കര, ഡാളസ് എന്നിവരാണ് ഈ സഥലത്ത് പണിയുന്ന നാല് ഭവനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ പ്രസിഡണ്ടായും, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം പ്രോജക്റ്റ് ഡയറക്റ്ററായും. ഫാ.ബെന്നി എം. കുരുവിള, മി. എബ്രാഹാം പന്നിക്കോട്ട് എന്നിവർ അസ്സോസിയേറ്റ് ഡയറക്ടറന്മാരായും, ഫിനാൻഷ്യൽ കൺസൽട്ടൻറ്റായി മി. ബാബുകുട്ടി (ഹൂസ്റ്റൺ), പ്രോജക്റ്റ് കൺസൽട്ടൻറ്റായി മി. ജോസ് തോമസ് (ലോസ്ആഞ്ചൽസ്) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

സ്നേഹസ്പർശം” ഭവനപദ്ധതിയുടെ ശിലാസ്ഥാപന കർമ്മം ഒക്ടോബർ 24 -ന് ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.30 -ന് യൂട്യൂബ് വഴി ലൈവായി ഇന്ന് സംപ്രേഷണം ചെയ്യും.

https://www.youtube.com/watch?v=C1vb6M2gyPU

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment