ശൂരനാടിന്റെ സൂര്യൻ (ശ്രീലക്ഷ്മി രാജേഷ്)

“അമ്മയിൽ നിന്നു തുടങ്ങും പോൽ
അകരം മുതലായെഴുതുമ്പോൾ
അമ്മ നമുക്കീ മലയാളം
ആഹാ നാന്മൊഴി മലയാളം”

ആ വരികളെഴുതിയ ശ്രീ ശൂരനാട് രവി എന്ന ബാലസാഹിത്യകാരൻ മറഞ്ഞിട്ടു ഇന്നേക്ക് മൂന്നു വർഷം. ഖദർ മുണ്ടും ഷർട്ടും ഇട്ടു തോളിൽ സഞ്ചിയും പിന്നെ ഒരു സ്കൂട്ടറുമായി കേരളം മൊത്തം സഞ്ചരിച്ചു അവയെല്ലാം തൂലികയിലാക്കിയ ഒരു സാധാരണക്കാരൻ. അദ്ധ്യാപനത്തോടൊപ്പം സാക്ഷരതാ മിഷന്റെ പരിപാടികളിൽ സജീവ പ്രവർത്തകനും ആയിരുന്നു.

നാടൻ കലകളെ പരിപോഷിപ്പിക്കുവാനായി മുപ്പതു വർഷം മുൻപ് കൂട്ടുകാരുമായി തുടങ്ങിയ ഒരു കലാരൂപമായിരുന്നു “അമ്മൻ കോലം.” ശൂരനാട് തെക്ക് ഇഞ്ചക്കാട് ഗ്രാമത്തിൽ ജനിച്ച രവി നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ടവൻ ആയിരുന്നു. മലയാള അദ്ധ്യാപകനായിരുന്ന രവി സാറിനു കുട്ടികളെ കൈയിൽ എടുക്കാനും രസകരമായ കഥകളും കവിതകളും പറഞ്ഞു കൊടുക്കാനുമുള്ള ഒരു നല്ല കഴിവ് ഉണ്ടായിരുന്നു. ബാല സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്കുള്ള അവാർഡും മൂന്ന് വർഷം മുൻപ് രവി സാറിനെ തേടിയെത്തി.

1989 ൽ കേന്ദ്ര സർക്കാറിന്റെ NCERT നാഷണൽ അവാർഡ് “അരിയുണ്ട” എന്ന കൃതിക്ക് ലഭിച്ചു. ബാല സാഹിത്യ ചരിത്രത്തിൽ ശൂരനാട് രവി “സൂര്യൻ” ആയി ജ്വലിച്ചു നിൽക്കട്ടെ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News