വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

വാഷിങ്ങ്ടൺ: വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ചർച്ചിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ കൊടിയേറ്റത്തോടെ ആരംഭിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് കൊടിയേറ്റ കർമ്മങ്ങൾക്കും ദിവ്യബലിക്കും നേതൃത്വം നൽകി.

കൊടിയേറ്റിനു മുന്നോടിയായി നടന്ന പ്രദക്ഷിണത്തിനു നൈറ്റ്‌സ് ഓഫ് കൊളമ്പസ് സംഘം അകംബടി സേവിച്ചു. പ്രസുദേന്തി വാഴ്ചയും നൊവേനയും നടത്തി.

കത്തോലിക്കാ വിശ്വാസത്തിന്റെ മൂന്നു നെടുംതൂണുകൾ ദൈവവചനം, പാരമ്പര്യങ്ങൾ, സഭയുടെ പ്രബോധനങ്ങൾ എന്നിവയാണെന്ന് മാർ ജോയി ആലപ്പാട്ട് തന്റെ സന്ദേശത്തിൽ പറഞ്ഞു. വ്യക്തി ജീവിതത്തിലും കുടുംബ സാമൂഹ്യ സാഹചര്യങ്ങളിലും നിലപാടുകളും തീരുമാനങ്ങളും എടുക്കേണ്ടത് ഈ വസ്തുതകൾ പരിഗണിച്ചാവണമെന്നു അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂർ ഫാ : സിമ്മി വർഗീസ് എന്നിവർ സഹ കാർമ്മികരായിരുന്നു. മൂന്നുദിവസത്തെ വചന ധ്യാനത്തിന് മാർ ജോയ് ആലപ്പാട് നേതൃത്വം നൽകും. വരും ദിവസങ്ങളിൽ പ്രത്യേയകമായ സെന്റ് ജൂഡ് നൊവേനയും ഒക്ടോബർ 31 ഞായറാഴ്ച തിരുനാൾ ദിനത്തിൽ ആഘോഷമായ ദിവ്യ ബലിയും പ്രദക്ഷിണവും സ്‌നേഹവിരുന്നും നടത്തുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News