യുണൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു

ചിക്കാഗൊ: യുണൈറ്റഡ് എയര്‍ലൈന്‍സ് എക്‌സിക്യൂട്ടീവ് ജേക്കബ് സിലോഫിയായുടെ (50) മൃതദ്ദേഹം കണ്ടെടുത്തു. ആഗസ്റ്റ് 8- 2020 ന് കാണാതായ ജോസഫിന്റെ മൃതദ്ദേഹം ചിക്കാഗൊ വാട്ടര്‍ഫോള്‍ ഗ്ലെന്‍ ഫോറസ്റ്റ് പ്രിസൈര്‍വില്‍ ബെല്‍റ്റില്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹാവിശ്ഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 22 വെള്ളിയാഴ്ച കണ്ടെത്തിയ മൃതദ്ദേഹം പരിശോധനകള്‍ക്ക് ശേഷം ജോസഫിന്റേതാണെന്ന് സ്ഥിരീകരിച്ചതായി കൊറോണര്‍ ഓഫീസിനെ ഉദ്ധരിച്ചു ഡ്യൂപേജ് കൗണ്ടി അധികൃതര്‍ ഞായറാഴ്ച അറിയിച്ചു മരണകാരണം വ്യക്തമല്ല.

ചിക്കാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. ദുരൂസ സാഹചര്യത്തില്‍ കാണാതായ ജോസഫിനെ കണ്ടെത്തുന്നതിന് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി അന്വേഷണം നടക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ കാര്‍ വാട്ടര്‍ഫോര്‍ ഗ്ലെനിനു സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

അമേരിക്കയിലെ മാധ്യമങ്ങളിലൂടെ ജോസഫിന്റെ തിരോധാനം വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജോസഫിന്റെ വാലറ്റ്, ഡ്രൈവിംഗ് ലൈസെന്‍സ്, ബാക്ക് പാക്ക് തുടങ്ങിയ നിരവധി പേഴ്‌സണല്‍ ഐറ്റംസ് സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment