തിയ്യേറ്ററുകള്‍ തുറന്നാലും മലയാളം സിനിമകളുടെ റിലീസിംഗ് വൈകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നതോടെ മലയാളം സിനിമകളുടെ റിലീസിംഗിൽ ആശങ്ക. വെള്ളിയാഴ്ച മലയാള സിനിമ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും അറിയിച്ചു. നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതിനെ സംഘടനകൾ സ്വാഗതം ചെയ്തു. എന്നാൽ തിയറ്റർ ഉടമകൾ വാക്ക് പാലിച്ചില്ല. തിയേറ്റർ ഉടമകളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ ആന്റണി പെരുമ്പാവൂർ തയ്യാറാകണമെന്നും സംഘടനകൾ പറഞ്ഞു.

ലോക്ക്ഡൗണിന് ശേഷം തിയറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ സിനിമാ സംഘടനകൾ സർക്കാരിന് മുന്നിൽ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയുണ്ടായില്ല. അതേസമയം, വെള്ളിയാഴ്ച തന്നെ സിനിമകൾ റിലീസ് ചെയ്യുമെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. എന്നാൽ മലയാള സിനിമയുടെ റിലീസ് സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം.

നാളെ ചേരുന്ന സംയുക്ത സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. മരയ്ക്കാറിന്റെ ഒടിടി റിലീസ് അംഗീകരിക്കുന്നുവെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. നാളത്തെ ഫിലിം ചേംബര്‍ യോഗത്തില്‍ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തീയറ്റര്‍ ഉടമകള്‍ എന്നിവയുടെ സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment