അവകാശ ലംഘനത്തിനെതിരെ കാബൂളിൽ വനിതകളുടെ പ്രതിഷേധ മാർച്ച്

കാബൂൾ: തങ്ങളുടെ അവകാശ ലംഘനത്തിനെതിരെ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ താലിബാനെ പിന്തുണയ്ക്കരുതെന്ന് അവർ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

“ഞങ്ങൾക്ക് വിശക്കുന്നു”, “ഐക്യരാഷ്ട്രസഭയുടെ മൗനം ലജ്ജാകരമാണ്”, “സ്ത്രീയും മനുഷ്യനാണ്” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് സ്ത്രീകള്‍ ഇന്ന് (ഒക്ടോബര്‍ 26) പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

അതേസമയം, പ്രതിഷേധം സംഘടിപ്പിക്കാൻ താലിബാൻ പരിമിതമായ സമയം തന്നെങ്കിലും, താലിബാനെതിരെ മുദ്രാവാക്യം വിളിക്കരുതെന്ന് അവർ ഞങ്ങളോട് ആവശ്യപ്പെട്ടതായി പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു വനിത പറഞ്ഞു.

എന്നാല്‍, പ്രതിഷേധക്കാരായ സ്ത്രീകളോട് താലിബാൻ അപമര്യാദയായി പെരുമാറുകയും അവരെ വിരട്ടിയോടിക്കുകയും ചെയ്തെന്ന് മറ്റൊരു വനിത പറഞ്ഞു..

അഫ്ഗാൻ സ്ത്രീകളുടെ ആവശ്യങ്ങൾ ഐക്യരാഷ്ട്രസഭ ശ്രദ്ധിക്കണമെന്നും സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്നതുവരെ താലിബാനെ പിന്തുണയ്ക്കരുതെന്നും മറ്റൊരു പ്രതിഷേധക്കാരിയായ ഷിബ റൗഫി പറഞ്ഞു.

യുഎൻ പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. ഒക്ടോബര്‍ 25 തിങ്കളാഴ്ച യുഎൻ പ്രതിനിധി നിരവധി സ്ത്രീകളെ സന്ദർശിച്ചു.

അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ട സ്ത്രീകളുമായി യുഎൻ പ്രതിനിധി കൂടിക്കാഴ്ച നടത്തണം. അഭയാർത്ഥിയാക്കാന്‍ ആവശ്യപ്പെടുന്നത് സ്ത്രീകളല്ല, ഷിബ റൗഫി കൂട്ടിച്ചേർത്തു.

താലിബാൻ പിടിച്ചടക്കിയതിനുശേഷം ഭൂരിഭാഗം സ്ത്രീകൾക്കും ജോലി നഷ്ടപ്പെട്ട സമയത്താണ് പ്രതിഷേധം അരങ്ങേറുന്നത്. മറുവശത്ത്, ആയിരക്കണക്കിന് പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ വിലക്കുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment