കോടീശ്വരന്റെ ഭാര്യ ഓട്ടോറിക്ഷാ ഡ്രൈവറുമായി ഒളിച്ചോടി

ഇന്‍ഡോര്‍ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഇൻഡോറിൽ കോടീശ്വരനായ ബിസിനസുകാരന്റെ ഭാര്യ തന്നേക്കാൾ 13 വയസ്സിന് താഴെ പ്രായമുള്ള ഓട്ടോറിക്ഷാ ഡ്രൈവറുമായി ഒളിച്ചോടി.

ഒക്‌ടോബർ 13ന് ഇൻഡോറിലെ ഖജ്‌രാന മേഖലയിൽ നടന്ന സംഭവം പുറത്തറിഞ്ഞത് ഭാര്യയെ കാണാതായതായി ഭർത്താവ് പോലീസിൽ പരാതി നൽകിയതോടെയാണ്. വീട്ടിൽ നിന്ന് 47 ലക്ഷം രൂപ കൈക്കലാക്കിയാണ് ഭാര്യ ഒളിച്ചോടിയതെന്ന് പരാതിയില്‍ പറയുന്നു.

ഓട്ടോറിക്ഷാ ഡ്രൈവർ പലപ്പോഴും ഭാര്യയെ വീട്ടിൽ ഇറക്കിവിടാറുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. ഒക്‌ടോബർ 13ന് രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നപ്പോഴാണ് ഭാര്യയെ കാണാതായ വിവരം അറിയുന്നത്. പിന്നീടാണ് വീട്ടിൽ നിന്ന് 47 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഭര്‍ത്താവ് അറിഞ്ഞത്.

ഭൂവുടമയായ ഭർത്താവ് പണം അലമാരയിലാണ് സൂക്ഷിച്ചിരുന്നതെന്നും വാർത്താ റിപ്പോർട്ടുകൾ പറയുന്നു. പോലീസ് ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇമ്രാൻ എന്നാണ് ഓട്ടോറിക്ഷാ ഡ്രൈവറുടെ പേരെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഖണ്ട്വ, ജാവ്ര, ഉജ്ജയിൻ, രത്‌ലം എന്നിവിടങ്ങളില്‍ ഇവരെ കണ്ടതായി പലരും പറഞ്ഞതനുസരിച്ച് പോലീസ് ആ സ്ഥലങ്ങളിലെല്ലാം റെയ്ഡ് നടത്തി.

അതിനിടെ, ഇമ്രാനുമായി അടുപ്പമുള്ള മറ്റൊരാളുടെ വീട്ടിൽ നിന്ന് ചില ഉദ്യോഗസ്ഥർ 33 ലക്ഷം രൂപ കണ്ടെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment