“നാം എന്തിന് ഭഗവത്ഗീത പഠിക്കണം”; കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

“നാം എന്തിന് ഭഗവത്ഗീത പഠിക്കണം” എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ രാജേഷ് നാദാപുരം നയിക്കുന്ന പ്രഭാഷണ പരിപാടി ഒകോബാർ 29 വെള്ളിയാഴ്ച രാത്രി 9:30-EST (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 7 മണി) ക്ക് നടത്തപ്പെടും. ആധുനിക ജീവിത സാഹചര്യങ്ങളിൽ ഭഗവത്ഗീത പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുടുംബങ്ങളെയും, പ്രത്യേകിച്ച് കുട്ടികളെയും, പാശ്ചാത്യ രാജ്യങ്ങളിലെ സജ്ജനങ്ങളെയും ഓർമ്മപ്പെടുത്തുക എന്നതാണ് പ്രഭാഷണ വിഷയത്തിന്റെ ലക്ഷ്യം. മുഖ്യ പ്രഭാഷകനായ രാജേഷ് നാദാപുരം, സനാതന ധർമ്മ പാഠശാലാ അദ്ധ്യാപകനും, സംയോജകനും, കൂടാതെ ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനുംകൂടിയാണ്. 2019 -ൽ തുടക്കം കുറിച്ച പാഠശാലയുടെ ഓൺലൈൻ പഠന ക്ലാസ്സിൽ എല്ലാ രാജ്യങ്ങളിൽ നിന്നുമായി ഇരുപതു ലക്ഷത്തോളം പഠിതാക്കൾ ഉണ്ട്.

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (കെ എച്ച് എഫ് സി) കാനഡയിലെ വിവിധ പ്രവിശ്യകളിൽ ഉള്ള വലുതും ചെറുതുമായ ഹിന്ദു സംഘടനകളുടെ പൊതുവായ പ്രവർത്തങ്ങളെയും, ആദ്ധ്യാത്മീക, ആത്മീയ പഠനവും പ്രചാരണവും, ഹിന്ദു ആചാര, അനുഷ്ഠാന, കലകളെ ഏകോപിപ്പിച്ച് എല്ലാ ഹിന്ദു ജനങ്ങളിലേക്കും ഉപകാരപ്രദമായ രീതിയില്‍ എത്തിക്കുന്നതിനും വേണ്ടി സ്ഥാപിതമായിട്ടുള്ളതാണ്.

കോവിഡ് മാനദണ്ഡങ്ങൾ പാലച്ച് “സൂം”,”ഫേസ്‌ബുക്ക്” എന്നിവ വഴി ഒരുക്കിയിരിക്കുന്ന പ്രഭാഷണ പരിപാടിയിൽ സംബന്ധിക്കുന്നതിനായി കെ എച്ച് എഫ് സി യുടെ ഫേസ് ബുക്ക് പേജ് വഴിയോ, താഴെ കാണുന്ന സൂം ലിങ്ക് വഴിയോ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Zoom ID: 831 9060 5724 Passcode: 569701

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News