ശോശാമ്മ മാത്തൻ ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: മല്ലപ്പള്ളി എക്കളത്തിൽ പരേതനായ എ.എം. മാത്തന്റെ ഭാര്യ ശോശാമ്മ മാത്തൻ (കുഞ്ഞുമോൾ – 75 വയസ്സ് ) ഷുഗർലാന്റിൽ നിര്യാതയായി. പരേത മല്ലപ്പള്ളി പരിയാരം ഇല്ലത്ത് പറയതാനത്ത് കുടുംബാംഗമാണ്.

മക്കൾ: റജി മാത്യു, ഷീല ജോർജ് (ഇരുവരും ഹൂസ്റ്റൺ).

മരുമക്കൾ: ജെസ്സി മാത്യു, ഷാജൻ ജോർജ് (ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക വൈസ് പ്രസിഡന്റ്).

കൊച്ചുമക്കൾ : റയാൻ, റോഷൻ, റിയ, നീതു, നേഖ.

സഹോദരങ്ങൾ: പി.ഐ. വർഗീസ്, പി.ഐ. ജോർജ്, ഏലിയാമ്മ കോശി (മൂവരും ഹൂസ്റ്റൺ).

പൊതുദർശനം: ഒക്ടോബർ 31 ഞായറാഴ്ച വൈകുന്നേരം 4.30- 8:30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ( 5810, Almeda Genoa Road, Houston, Texas, 77048).

സംസ്കാര ശുശ്രൂഷകൾ നവംബർ 1 ന് തിങ്കളാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ചും ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310, N Main Road, Pearland TX. 77581) സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഷാജൻ ജോർജ് 832 452 4195.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ :

LiveBroadcast

Live

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment