ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

മുംബൈ : മയക്കുമരുന്ന് കടത്ത് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആര്യൻ ഖാനൊപ്പം മറ്റ് രണ്ട് പ്രതികളായ അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.

മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ രോഹ്തഗിയാണ് ആര്യനു വേണ്ടി കോടതിയിൽ ഹാജരായത്. വിശദമായ ഉത്തരവ് നാളെ നൽകുമെന്നും, ആര്യന്‍ നാളെ അല്ലെങ്കില്‍ ശനിയാഴ്ച ജയിലില്‍ നിന്ന് പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ വാദം കേൾക്കുന്നതിന്റെ മൂന്നാം ദിവസമായിരുന്നു ഇന്ന്. മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഒക്ടോബർ 8 മുതൽ ആർതർ റോഡ് ജയിലിൽ കഴിയുകയായിരുന്നു ആര്യൻ. മുംബൈ കോടതി രണ്ട് തവണയാണ് ആര്യൻ ഖാന് ജാമ്യം നിഷേധിച്ചത്.

ഒക്‌ടോബർ രണ്ടിന് ഒരു ക്രൂയിസ് പാർട്ടിയിൽ നടത്തിയ റെയ്ഡിനെ തുടർന്ന് അർബാസ് മർച്ചന്റ്, മോഡൽ മുൻമുൺ ധമേച്ച എന്നിവരോടൊപ്പം ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു.

വാദത്തിനിടെ ആര്യൻ ഖാന്റെ അഭിഭാഷകൻ കേസിലെ മറ്റ് രണ്ട് പ്രതികളുടെ ജാമ്യം ചൂണ്ടിക്കാട്ടി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മയക്കുമരുന്ന് ഓൺ ക്രൂയിസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അവിൻ സാഹുവിനും മനീഷ് രാജ്ഗരിയയ്ക്കും പ്രത്യേക എൻഡിപിഎസ് കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഈ രണ്ട് പ്രതികളെയും ഒക്ടോബർ 4 ന് എൻസിബി അറസ്റ്റ് ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment