കന്നഡ നടൻ പുനീതിന്റെ അന്ത്യയാത്ര ഞായറാഴ്ച രാവിലെ 6 മണിക്ക് ആരംഭിക്കും

ബംഗളൂരു: കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 6 മണിക്ക് ആരംഭിക്കും, ഉച്ചയോടെ ബംഗളൂരുവിലെ കന്തീര സ്റ്റുഡിയോ പരിസരത്ത് അന്തിമ ചടങ്ങുകൾ നടത്താനും തീരുമാനിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചാണ് തീരുമാനം. പുനീതിന്റെ മൃതദേഹം പിതാവും കന്നഡ ചലച്ചിത്ര ഇതിഹാസവുമായ ഡോ രാജ്കുമാറിന്റെ ശവകുടീരത്തിന് സമീപം സംസ്കരിക്കും. അമ്മ പ്രവതമ്മ രാജ്കുമാറിനെയും ഡോക്ടർ രാജ്കുമാറിനോടൊപ്പം അടക്കം ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി മുഴുവൻ ഞായറാഴ്ച രാവിലെ വരെ അന്തിമ ദർശനം അനുവദിക്കും. ഞായറാഴ്ച രാവിലെ ആറിന് കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന വിലാപയാത്ര ബെംഗളൂരുവിലെ കണ്ഠീര സ്റ്റുഡിയോ പരിസരത്ത് എത്തിച്ചേരും. ആരാധകർക്കും സ്വകാര്യ വ്യക്തികൾക്കുമുള്ള എൻട്രികൾ അവിടെ നിരോധിച്ചിരിക്കുന്നു. ആരാധകർക്ക് അന്ത്യകർമങ്ങൾ കാണുന്നതിനായി സ്റ്റുഡിയോയ്ക്ക് ചുറ്റും കൂറ്റൻ സ്‌ക്രീനുകൾ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്.

അതിനിടെ, പരേതന്റെ ആത്മാവിന് അന്തിമോപചാരം അർപ്പിക്കാൻ മുതിർന്ന തമിഴ് നടൻ ശരത് കുമാർ ബെംഗളൂരുവിലെത്തി. പുനീതിന്റെ ഭൗതികശരീരത്തിനു മുന്നില്‍ ശരത് കുമാര്‍ വിതുമ്പി. പുനീതിന്റെ ആകസ്മിക മരണത്തിന്റെ വേദന താങ്ങാനാവുന്നില്ലെന്ന് പ്രശസ്ത നടൻ പ്രകാശ് രാജ് പറഞ്ഞു.

കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബംഗളൂരു നഗരവും വിശേഷിച്ച്‌ കണ്‍ഡീരവ സ്റ്റേഡിയവും. കര്‍ണ്ണാടകയില്‍ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഐസിയുവില്‍ പ്രവേശിപ്പിച്ച്‌ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ച കഴിഞ്ഞ് 2.30 നാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞതു മുതല്‍ വിക്രം ആശുപത്രിക്കു മുന്നിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. മരണവാര്‍ത്ത പുറത്തുവന്നതോടെ ആരാധകരില്‍ ചിലര്‍ അക്രമാസക്തരായി. ബസ്സുകള്‍ തല്ലിത്തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ പ്രദേശം കനത്ത പൊലീസ് ബന്തവസ്സിലായി.

അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി 6000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെഎസ്‌ആര്‍പി പ്ലാറ്റൂണുകളെയുമാണ് നിലവില്‍ ബംഗളൂരു നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഒപ്പം സിറ്റി ആംഡ് റിസര്‍വ്വും ആര്‍എഎഫുമുണ്ട്. പുനീതിന്‍റെ യുഎസിലുള്ള മകള്‍ വന്ദിത എത്തിയതിനു ശേഷമാവും സംസ്‍കാര ചടങ്ങുകള്‍ നടക്കുക. ഡെൽഹിയില്‍ എത്തിയ വന്ദിതയ്ക്ക് ബംഗളൂരുവിലേക്ക് പ്രത്യേക വിമാനം ഒരുക്കിയിട്ടുള്ളതായ് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

വൈകിട്ട് ഏഴ് മണിയോടെയാവും പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയുള്ള സംസ്‍കാര ചടങ്ങുകള്‍. വിക്രം ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രി തന്നെ മൃതദേഹം പൊതുദര്‍ശനത്തിനായി കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് എത്തിച്ചിരുന്നു. ആയിരങ്ങളാണ് ഇന്നലെ മുതല്‍ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേര്‍ന്നത്. കന്നഡ രാഷ്‍ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖര്‍ ഇന്നലെ രാത്രി തന്നെ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ അടക്കമുള്ള തെലുങ്ക് സിനിമാതാരങ്ങളും ഇന്ന് നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും.

അതിനിടെ, സൂപ്പര്‍ ‌താരം പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. നടന്‍റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ബലഗാവി ജില്ലയിലെ അത്താണിയില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുനീതിന്‍റെ ഫോട്ടോ പൂക്കള്‍ വെച്ച അലങ്കരിച്ചതിനുശേഷം സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു രാഹുല്‍.

ചാമരാജനഗര്‍ ജില്ലയിലെ മരുരു ഗ്രാമത്തില്‍ 30 വയസ്സുകാരനായ മുനിയപ്പ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍റെ വിയോഗവാര്‍ത്ത അറിഞ്ഞ് ഹദയാഘാതം മൂലം മരിച്ചു. കര്‍ഷകനായ മുനിയപ്പക്ക് ഭാര്യയും രണ്ട് മക്കളുണ്ട്. പുനീതിന്‍റെ കടുത്ത ആരാധകനായ ഇദ്ദേഹം താരത്തിന് ഹൃദയാഘാതം വന്നുവെന്ന വാര്‍ത്ത അറിഞ്ഞതുമുതല്‍ ടി.വിയുടെ മുന്നിലിരുന്ന് കരയുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

പുനീതിന്‍റെ മരണവാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞയുടന്‍ മുനിയപ്പ ബോധരഹിതനായി നിലംപതിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

ഷിന്‍ഡോളി ഗ്രാമത്തില്‍ കടുത്ത പുനീത് ആരാധകനായ പരശുരാം ഹൃദയാഘാതം മൂലം രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു. ദുഖം താങ്ങാനാവാതെ രാവിലെ മുതല്‍ ടെലിവിഷനുമുന്നിലിരുന്ന് കരയുകയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരണം.

സൂപ്പര്‍സ്റ്റാറിന്‍റെ വിയോഗത്തില്‍ ദുഖം താങ്ങാനാവാതെ താന്‍ ഓടിച്ചു കൊണ്ടിരുന്ന ഓട്ടോയില്‍ കൈയിടിച്ച്‌ 35 വയസ്സുകാരനായ സതീഷ് ചികിത്സയിലാണ്. കൈപ്പത്തിയില്‍ ചോര വാര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുനീതിനോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ താന്‍ സ്വീകരിച്ച മാര്‍ഗമാണിതെന്ന് സതീഷ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News