അമൃതയില്‍ ആയുര്‍വേദ ദിനം ആചരിച്ചു

ദേശീയ ആയുര്‍വേദ ദിനത്തിൽ അമൃതയിൽ നടന്ന ആഘോഷങ്ങൾ സ്വാമി ശങ്കരാമൃതാനന്ദ ഗൃത സംഗ്രണത്തിലൂടെ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ദേശീയ ആയുര്‍വേദ ദിനം ആചരിച്ച് അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ. കാലത്ത് ആറ് മണിക്ക് ധന്വന്തരി ഹോമവും തുടർന്ന് 9.30ന് ഗൃത സംഗ്രണവും പാരായണവും സംഘടിപ്പിച്ചു. പത്ത് മണിക്ക് കായചികിത്സ പ്രൊഫര്‍ ഡോ. ശ്രീജിത്ത് കര്‍ത്തയുടെ നേതൃത്വത്തില്‍ നടന്ന സംവാദപരിപാടി ഏറെ ശ്രദ്ധ നേടി. വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ശ്ലോക പാരായണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും നടന്നു.

“ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്ന ശ്രീ ധന്വന്തരിയുടെ ജന്മദിനമാണ് നാം ആയുര്‍വേദ ദിനമായി ആചരിക്കുന്നത്. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുസിന്റെ വേദമായ ആയുര്‍വേദത്തെ ഒരു ശാസ്ത്രമായി പരിപോഷിപ്പിച്ചത് ധന്വന്തരിയാണ്.” ആയൂർവേദ ദിനാചരണത്തോട് സംബന്ധിച്ച് നടന്ന പരിപാടിയിൽ ആയൂർവേദ ഡീൻ സ്വാമി ശങ്കരാമൃതാനന്ദ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News