മുതലമട അംബേദ്കർ കോളനിവാസികൾക്ക് ഭൂമിയും വീടും നല്‍കണം: വെൽഫെയർ പാർട്ടി കലക്ടറേറ്റ് ബഹുജന മാർച്ച്

പാലക്കാട് : ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ വീടില്ലാതെ കാലങ്ങളായി കാത്തിരിക്കുന്ന 25 ഓളം കുടുംബങ്ങൾക്ക് ഭൂമി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു.

ഭൂമിക്ക് അർഹരാണെന്ന് പട്ടികജാതി വികസന വകുപ്പ് വ്യക്തമാക്കിയിട്ടും രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായാണ് അവരോട് അവഗണന തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു

ഇതിൻറെ പിന്നിൽ സിപി‌എമ്മിന്റെ പ്രതികാര രാഷ്ട്രീയ നടപടിയാണെന്നും, ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തിരമായി അവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി അദ്ധ്യഷത വഹിച്ചു.

നീലിപ്പാറ മാരിയപ്പൻ (ആദിവാസി സംരക്ഷണ സംഘം), പി. ലുഖ്മാൻ (വൈസ് പ്രസിഡണ്ട് വെൽഫെയർ പാർട്ടി), ശിവരാജ് ഗോവിന്ദാപുരം (സമര സമിതി കൺവീനർ), നിജാമുദ്ദീൻ (തമിഴ് നലസംഘം), കരീം പറളി (കോങ്ങാട് മണ്ഡലം പ്രസിഡണ്ട്), വള്ളി (സമരസമിതി സെക്രട്ടറി), സെയ്ദ് ഇബ്രാഹിം (സെക്രട്ടറി, സമരം), റിയാസ് ഖാലിദ് (എക്സിക്യുട്ടീവ് മെമ്പർ) തുടങ്ങി സംസ്ഥാന – ജില്ലാ നേതാക്കളും സമര പോരാളികളും പങ്കെടുത്ത് സംസാരിച്ചു

കോട്ട മൈതാനം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിനെ കലക്ടറേറ്റിന്റെ മുന്നിൽ വെച്ച് പോലീസ് തടഞ്ഞു.

മാർച്ചിൽ അംബേദ്ക്കർ കോളനിവാസികളായ അമ്മമാർ കൈകുഞ്ഞുങ്ങളുമായാണ് അണിനിരന്നത്. വെൽഫെയർ പാർട്ടി പ്രവർത്തകരും സമര പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.

വെൽഫെയർ പാർട്ടി നേതാക്കളും, സമരസമിതി നേതാക്കളും കലക്ടർ സ്ഥലത്തില്ലാത്തതിനാൽ എ ഡി എമ്മിന് നിവേദനം നല്‍കുകയും ചേംബറിൽ വെച്ച് ചർച്ച നടത്തുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment