ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) കേരളപ്പിറവി ആഘോഷിച്ചു. ഒക്ടോബര്‍ 31-ാം തീയതി വൈകീട്ട് 6.30 മുതല്‍ 8.30 വരെ സൂം പ്ലാറ്റ്ഫോമിലൂറെയാണ് ആഘോഷം സംഘടിപ്പിച്ചത്.

കോവിഡ് മൂലം ജീവന്‍ പൊലിഞ്ഞ അനേകായിരങ്ങള്‍ക്കും, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിദിനത്തിലും യോഗം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പരശുരാമന്‍ മഴുവെറിഞ്ഞ് വീണ്ടെടുത്തതാണ് കേരളം എന്നാണ് ഐതിഹ്യമെന്ന് പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ, എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പേരില്‍ കേരളപ്പിറവി ആശംസകളും നേര്‍ന്നു.

ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. കേര വൃക്ഷങ്ങളുടെയും, കഥകളിയുടെയും, മോഹിനിയാട്ടത്തിന്റെയും, ഒപ്പനയുടെയും, കളരിപ്പയറ്റിന്റേയും, മാര്‍ഗം കളിയുടെയും നാടായ കേരളത്തിന്റെ ഓര്‍മ്മകള്‍ പ്രവാസികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകില്ലെന്ന് ജനറല്‍ സെക്രട്ടറി തന്റെ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചു.

സ്വരൂപ അനിലിന്റെ മോഹിനിയാട്ടം യോഗത്തിന് മാറ്റ് കൂട്ടി. ട്രഷറര്‍ എബ്രഹാം കളത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുജ ജോസ്, അസ്സോസിയേറ്റ് സെക്രട്ടറി ബാല കേയാര്‍കെ, അസി. അസോസിയേറ്റ് ട്രഷറര്‍ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍ക്കെ, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഷീല ചെറു, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കല്‍, ഷൈജു എബ്രഹാം (ആര്‍‌വി‌പി, ടെക്‌സാസ്), ജോര്‍ജി തോമസ് (ആര്‍‌വി‌പി, ന്യൂജേഴ്‌സി), ജേക്കബ് വര്‍ഗീസ്, തോമസ് ജോര്‍ജ് (ആര്‍‌വി‌പി, ഫ്ലോറിഡ), റെജി വര്‍ഗീസ് (ആര്‍‌വി‌പി, ന്യൂയോര്‍ക്ക്) ക്രിസ് തോപ്പില്‍, ബേബിച്ചന്‍ ചാലില്‍, ഷാജി സാമുവേല്‍, വേണു ഗോപാല പിള്ള, രാജു സക്കറിയ, മാത്യു ഉമ്മന്‍, ലൂക്കോസ് മാളികയില്‍, ബോബി ജേക്കബ് എന്നിവര്‍ യോഗത്തില്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

വൈസ് പ്രസിഡന്റ് എബ്രഹാം വറുഗീസിന്റെ നന്ദിപ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment