22കാരിയായ ഫാർമസി കോളേജ് വിദ്യാർത്ഥിനിയെ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചേര്‍ത്തല: ഇരുപത്തിരണ്ടുകാരിയായ ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥിനിയെ ചേര്‍ത്തലയിലുള്ള ഒരു സ്വകാര്യ ഫാര്‍മസി കോളേജ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരി ചെറിയാനെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ അഞ്ചാം
വിദ്യാര്‍ത്ഥിനിയായിരുന്നു.

തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്നാണ് ബന്ധുക്കളും കോളജ് അധികൃതരും നല്‍കുന്ന വിവരം.

ഒരാഴ്ച മുമ്പാണ് വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്. കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തല പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment