ഷാരൂഖ് ഖാന് 56-ാം പിറന്നാൾ ആശംസകൾ നേർന്ന് സൽമാൻ ഖാൻ

ഷാരൂഖ് ഖാന് ഇന്ന് നവംബർ 2 ന് 56 വയസ്സ് തികയുന്ന ബോളിവുഡ് താരം ഷാരുഖ് ഖാന് ജന്മദിനാശംസകള്‍ നേര്‍ന്ന് സല്‍മാന്‍ ഖാന്‍. നിരവധി ബോളിവുഡ് താരങ്ങള്‍ ഷാരുഖിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തി. സൽമാൻ ഖാൻ ട്വിറ്ററിൽ റയീസ് താരത്തിന് ജന്മദിനാശംസ നേരുകയും അദ്ദേഹത്തെ ‘ഭായ്’ എന്ന് വിളിക്കുകയും ചെയ്തു. താരത്തിനൊപ്പമുള്ള പഴയ ഫോട്ടോയും അദ്ദേഹം പങ്കുവച്ചു.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെ പിന്തുണച്ച് സൽമാൻ ഖാൻ വീട്ടിലെത്തിയിരുന്നു. ഇന്ന്, ഷാരുഖിന്റെ ജന്മദിനമായ നവംബർ 2 ന്, സൽമാൻ ഖാൻ ഷാരൂഖിനൊപ്പം ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ച് എഴുതി, “ആജ് അപ്നേ ഭായ് കാ ബര്‍ത്ത് ഡേ ഹേ. ഹാപ്പി ബര്‍ത്ത്ഡേ മേരേ ഭായ്.”

ഒക്ടോബർ 12 ന് സൽമാൻ ഖാനെ ഷാരൂഖ് ഖാന്റെ വീട്ടിൽ പിതാവ് സലിം ഖാനൊപ്പം കണ്ടിരുന്നു. മുംബൈ കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ സുഹൃത്തിനെ പിന്തുണയ്ക്കുന്നതിനായി ഒക്ടോബർ 13 ന് താരം വീണ്ടും മന്നത്ത് സന്ദർശിച്ചു.

ആയുഷ്മാൻ ഖുറാന മുതൽ മലൈക അറോറ വരെയുള്ള നിരവധി സെലിബ്രിറ്റികൾ ജന്മദിനാശംസകൾ നേർന്ന് ബർത്ത്‌ഡേ ബോയ്‌ക്കൊപ്പമുള്ള പഴയ ഫോട്ടോകൾ പങ്കിട്ടു. നടനെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരും മന്നത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. എല്ലാ വർഷവും തന്റെ ജന്മദിനത്തിൽ ബാൽക്കണിയിൽ നിന്ന് ഷാരൂഖ് ആരാധകർക്ക് നേരെ കൈവീശി കാണിക്കാറുണ്ട്.

1965 നവംബർ രണ്ടിന് ഡൽഹിയിലാണ് ഷാരൂഖ് ഖാൻ ജനിച്ചത്. ഡൽഹിയിലെ സെന്റ് കൊളംബാസ് സ്കൂളിൽ പഠിച്ച അദ്ദേഹം ഹൻസ്‌രാജ് കോളേജിൽ നിന്ന് ബിരുദം നേടി. ഷാരൂഖ് തന്റെ കോളേജ് കാലഘട്ടത്തിൽ, ചെറിയ ചെറിയ അഭിനയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബോളിവുഡിൽ തിളങ്ങുന്നതിനു മുമ്പ് കുറച്ച് ടിവി ഷോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1992-ൽ ദീവാന എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്.

1991 ഒക്ടോബർ 25 ന് ഷാരൂഖ് ഖാൻ തന്റെ കാമുകി ഗൗരി ചിബ്ബറിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്- മകൻ ആര്യൻ ഖാൻ (23), മകൾ സുഹാന ഖാൻ (21), മകൻ അബ്‌റാം (8).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment