ന്യൂഡൽഹി: 13 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗർ ഹവേലിയിലുമായി വ്യാപിച്ചു കിടക്കുന്ന മൂന്ന് ലോക്സഭാ സീറ്റുകളിലും 29 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ദാദ്ര ആൻഡ് നഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖണ്ഡ്വ എന്നിവയാണ് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റുകൾ.
ഉപതിരഞ്ഞെടുപ്പ് നടന്ന 29 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ച് അസമിലും നാല് പശ്ചിമ ബംഗാളിലും, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിൽ മൂന്ന് വീതവും ബിഹാർ, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ രണ്ട് വീതവും ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളിൽ ഓരോ സീറ്റുമാണ്.
ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നിട്ടും മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമാണ് അവർക്ക് സാധിച്ചത്. കോൺഗ്രസിന്റെ നാഗ്രാജ് മീന 69,703 വോട്ടുകൾ നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥി തവർചന്ദ് 51,048 വോട്ടുകൾ സ്വന്തമാക്കി. ബിജെപി സ്ഥാനാർഥി കേദ് സിങ് മീനയക്ക് 46,415 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.
അതേസമയം, രാജ്യത്തെ പതിമൂന്നു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ, ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി കോൺഗ്രസും തൃണമൂൽ കോൺഗ്രസും. ഭരണകക്ഷിയായ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ബംഗാളിൽ നാല് നിയമസഭ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ വിജയിച്ചു.
ബിജെപിയുടെ സിറ്റിങ് സീറ്റ് ഉൾപ്പെടെ തൃണമൂൽ പിടിച്ചെടുത്തു. ബിജെപിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ദിൻഹാതയിൽ 1,21,890 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടിഎംസി സ്ഥാനാർഥി ഉദ്യാൻ ഗുഹ വിജയിച്ചത്.
ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് വേണ്ടി ഭബാനിപ്പൂരിൽ എംഎൽഎ സ്ഥാനം രാജിവച്ച ശോഭൻദേബ് ചതോപാധ്യയ ഖർദ മണ്ഡലത്തിൽ നിന്ന് 94,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, അസമിൽ ഭരണകക്ഷിയായ ബിജെപി നേട്ടമുണ്ടാക്കി.
കർണാടകയിൽ ഓരോ സീറ്റുകളിൽ വീതം കോൺഗ്രസും ബിജെപിയും വിജയമുറപ്പിച്ചു. ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രതിഭ സിങ് വിജയിച്ചു. മേഘാലയയിൽ ഭരണകക്ഷിയായ എൻപിപിയും സഖ്യകക്ഷി യുഡിപിയും മൂന്നു സീറ്റുകളിൽ വിജയം ഉറപ്പിച്ചു.
ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കേന്ദ്ര ഭരണപ്രദേശമായ ദാദ്രനഗര്‍ ഹവേലി, ഹിമാചലിലെ മാണ്ഡി, മധ്യപ്രദേശിലെ ഖന്ദ്വ എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിൽ ഖന്ദ്വയിൽ മാത്രമാണ് ബിജെപിക്ക് മുന്നേറാനായത്.
ഹിമാചൽപ്രദേശിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ മാണ്ഡി മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. മാണ്ഡിയിൽ 8766 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി പ്രതിഭ സിംഗ് വിജയിച്ചു. മുൻ മുഖ്യമന്ത്രി കൂടിയായ വീര ഭഭ്ര സിംഗിന്റെ ഭാര്യയാണ് പ്രതിഭ.
ദാദ്രനഗര്‍ ഹവേലി മണ്ഡലത്തിൽ ശിവസേനയുടെ കലാബെൻ ദെൽക്കർ 51,300 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ മഹേഷ് ഗാമിതിനെയാണ് തോൽപ്പിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറത്ത് ശിവസേനയുടെ ആദ്യ വിജയമാണിത്.
ഖന്ദ്വയിൽ ബിജെപിയുടെ ഗ്യാനേശ്വർ പട്ടീൽ കോൺഗ്രസിന്റെ രാജ്നാരായൺ സിംഗ് പുർനിയെ തോൽപ്പിച്ചു. 80,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സീറ്റ് നിലനിർത്തിയത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news