ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിനാഘോഷം നവംബർ 7 ഞായറാഴ്ച

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിനാഘോഷം നവംബർ 7 ഞായറാഴ്ച വൈകീട്ട് 4 :30 ന് പമ്പ കമ്മ്യൂണിറ്റി സെന്ററിൽ നെടുമുടി വേണു നഗറിൽ അരങ്ങേറുമെന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാല വാർത്താക്കുറിപ്പിൽ അറിയിച്ചു.

മലയാള സാഹിത്യ വേദി പ്രസിഡന്റും അറിയപ്പെടുന്ന വാഗ്മിയുമായ പ്രൊഫ. കോശി തലക്കൽ മുഖ്യ പ്രഭാഷണം നടത്തും. കേരളാ ഡേ ചെയർമാൻ അലക്സ് തോമസ് പരിപാടികൾക്ക് നേതൃത്വം നൽകും.

ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി സാജൻ വര്‍ഗീസ്, ട്രസ്റ്റീ രാജൻ സാമുവേൽ എന്നവർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി ഫിലിപ്പോസ് ചെറിയാൻ, ജോർജ് ഓലിക്കല്‍, ജോബി ജോർജ്, വിൻസെന്റ് ഇമ്മാനുവേൽ, ജീമോൻ ജോർജ്, റോണി വര്‍ഗീസ്, ലെനോ സ്കറിയ, ജോർജ് നടവയൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.

ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രമുഖ സംഘടനകളായ പമ്പ, കോട്ടയം അസ്സോസിയേഷൻ, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, മാപ്പ്, ഫ്രണ്ട്‌സ് ഓഫ് റാന്നി, പിയാനോ, സിമിയോ, മേള, ഓർമ്മ, നാട്ടുകൂട്ടം, എൻ എസ് എസ്, എസ് എൻ ഡി പി, ഫിൽമ, മലയാള സാഹിത്യ വേദി, ഗാന്ധി സ്റ്റഡി സർക്കിൾ എന്നീ സംഘടനകളാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ അംഗ സംഘടനകളായി ഉള്ളത്.

കൂടുതൽ വിവരങ്ങൾക്ക്: സുമോദ് നെല്ലിക്കാല 267 322 8527.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment