ജോജുവുമായി വിട്ടുവീഴ്ചക്കില്ല; ജോജു പറഞ്ഞത് പച്ചക്കള്ളം: മുഹമ്മദ് ഷിഹാസ്

കൊച്ചി: കോൺഗ്രസ് ഉപരോധ സമരത്തിനിടെയുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ നടൻ ജോജു ജോർജുമായി യാതൊരു ധാരണയിലും എത്തിയിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിഹാസ് പറഞ്ഞു. ജോജു പറഞ്ഞത് പച്ചക്കള്ളമാണ്. ജോജുവിനെപ്പോലെയുള്ളവരെ മഹത്വവത്ക്കരിക്കേണ്ട ആവശ്യമില്ല. അങ്ങനെ മഹത്വവത്കരിക്കപ്പെടേണ്ട വ്യക്തിത്വം ജോജുവിനില്ലെന്നും ഷിയാസ് പറഞ്ഞു.

ക്യാൻസർ ബാധിച്ച ഒരു കുട്ടി ആംബുലൻസിൽ ഇരിക്കുന്നുണ്ട്… ആ കുട്ടിക്ക് ചൂട് സഹിക്കാനാവില്ല…. ഓട്ടോ റിക്ഷയിൽ എസി വയ്ക്കാൻ കഴിയുകയില്ല എന്നൊക്കെയാണ് ജോജു പറഞ്ഞത്. കൂടാതെ ജോജു അപമര്യാദയായാണ് പെരുമാറിയതെന്നും തെറിയഭിഷേകം നടത്തിയെന്നും ഷിയാസ് പറയുന്നു.

ഞാൻ ജോലി ചെയ്താണ് പണമുണ്ടാക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം. ഞങ്ങൾ എല്ലാവരും ജോലി ചെയ്യാതെയാണോ പണമുണ്ടാക്കുന്നത്? എല്ലാവരും പണിയെടുത്തിട്ടാണ് പണമുണ്ടാക്കുന്നത്. അദ്ദേഹം പണിയെടുത്താൽ കൂടുതൽ പണം കിട്ടും. നമ്മൾ പണിയെടുത്താൽ തുച്ഛമായ വരുമാനമേ ഉള്ളു. അതുകൊണ്ട് തന്നെ ഈ തുച്ഛമായ വരുമാനം കൊണ്ട് 150 രൂപയ്ക്ക് പെട്രോൾ അടിക്കാൻ പറ്റുമോ? 110 രൂപ കൊടുത്ത് ഡീസൽ അടിക്കാൻ പറ്റുമോ?.

അദ്ദേഹം പറഞ്ഞത് 150 രൂപയാണെങ്കിലും പണം കൊടുത്ത് ഇന്ധനം അടിക്കും എന്നാണ്. എന്നാൽ അത് ശരിയല്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷിയാസ് പറഞ്ഞു. അതേസമയം ഒത്തു തീർപ്പിനില്ലെന്നും തുടർനടപടികൾ നിയമ വിദഗ്ദരുമായും പാർട്ടി നേതൃത്വവുമായി ആലോചിച്ച് ചെയ്യുമെന്നും ഷിയാസ് വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment