മേരി ചാക്കോ (കുഞ്ഞമ്മ – 82) നിര്യാതയായി

ന്യൂയോര്‍ക്ക്: ‘കോങ്കേഴ്‌സ് അമ്മച്ചി’ എന്ന് അമേരിക്കന്‍ സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന മേരി ചാക്കോ (കുഞ്ഞമ്മ) നിര്യാതയായി.

ന്യൂയോര്‍ക്കിലെ കോങ്കേഴ്‌സില്‍ വിശ്രമജീവിതം നയിച്ചിരുന്ന മേരി ചാക്കോ, പൂപ്പന്‍കാലായില്‍ (നല്ലാനിക്കുന്ന്, പത്തനംതിട്ട) പി.എം. ജോണിന്റെയും ശോശാമ്മയുടെയും 9 മക്കളില്‍ മൂന്നാമത്തെ പുത്രിയാണ്. തിരുവല്ല പൂവത്തൂര്‍ പാറയിടയില്‍ പി.വി. ചാക്കോയുടെ സഹധര്‍മ്മിണിയാണ് മേരി ചാക്കോ.

ഇന്ത്യന്‍ റയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു പി.വി. ചോക്കാ. 1991മുതല്‍ പി.വി. ചാക്കോ – മേരി ചാക്കോ ദമ്പതികള്‍ ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി.

1991-ല്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ ഒരു ഇന്റര്‍ഡിനോമിനേഷണല്‍ പ്രെയര്‍ ഫെല്ലോഷിപ്പ് മേരി ചാക്കോയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് പകരുവാന്‍ ഈ പ്രെയര്‍ ഫെലോഷിപ്പിന് സാധിച്ചിട്ടുണ്ട്.

സി.എസ്.ഐ ഹഡ്‌സണ്‍വാലി സഭയുടെ സ്ത്രീജന സഖ്യത്തിന്റെ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്ന നിലകളില്‍ നിരവധി വര്‍ഷങ്ങള്‍ മേരി ചാക്കോ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിവാഹത്തിന് മുമ്പ് സ്‌പോര്‍ട്‌സ് രംഗത്ത് സജീവമായിരുന്നു. ജില്ലാ-സംസ്ഥാന തലങ്ങളില്‍ നിരവധി തവണ സമ്മാനാര്‍ഹയായിട്ടുണ്ട്.

അമേരിക്കയില്‍ എത്തിയശേഷം കൗണ്ടി-ടൗണ്‍ തിരഞ്ഞെടുപ്പുകളില്‍ പ്രചാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നത് അതിശ്രേഷ്ഠം എന്ന ജീവിതശൈലി സ്വീകരിച്ച മേരി ചാക്കോ, അശരണരെ സഹായിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു.

മക്കള്‍/ മരുമക്കള്‍: ശാന്തി കുരുവിള – സാം കുരുവിള (ന്യൂയോര്‍ക്ക്), സൂസി ജോര്‍ജ്ജ്കുട്ടി – ടി.കെ. ജോര്‍ജ്ജ് (കൊല്ലം), ജസി തോമസ് – തോമസ് സഖറിയ (മുംബൈ), വറുഗീസ് ചാക്കോ – ബെറ്റ്‌സി ചാക്കോ (പോര്‍ട്ട്‌ലന്റ്, ഒറിഗണ്‍).

കൊച്ചുമക്കള്‍: കാരള്‍ – റിനോജ്, ഏയ്മി, അഞ്ജു – വൈശാഖ്, ജെറെമി, ജയ്ഡന്‍. പേരക്കുട്ടി: നവോമി.

സഹോദരങ്ങള്‍: പരേതയായ അന്നമ്മ മാത്യൂ, പി.ജെ.മാത്യൂ/ അമ്മിണി മാത്യു (കൊച്ചി), പരേതയായ അമ്മിണി മത്തായി, ചിന്നമ്മ ചാണ്ടി (അറ്റ്‌ലാന്റ), ജോണ്‍ വറുഗീസ്, സാറാമ്മ വറുഗീസ്, തമ്പി ജോണ്‍ (ആലുവ), റീബി പോള്‍ (ജയ്പ്പൂര്‍).

പൊതുദര്‍ശനം: നവംബര്‍ 7 ഞായറാഴ്ച വൈകീട്ട് 5:00 മണിമുതല്‍ രാത്രി 9:00 മണിവരെ എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലിയില്‍ (Ebenezer Full Gospel Assembly, 136 Sunset Road, Blauvelt, NY10913).

സംസ്‌ക്കാര ശുശ്രൂഷ: നവംബര്‍ 8 തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 11:00 മണിവരെ എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലിയില്‍ (Ebenezer Full Gospel Assembly, 136 Sunset Road, Blauvelt, NY-10913). തുടര്‍ന്ന് ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍ (Brick Church Cemetery, 221 Brick Church Road, Spring Valley, NY-10977) സംസ്ക്കരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment