ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ കര്‍മ്മ പദ്ധതി; കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി അധികൃതര്‍. തീര്‍ത്ഥാടകര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം തീര്‍ത്ഥാടനത്തിനെത്താന്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി. അതനുസരിച്ച് എരുമേലിയിലെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി. ജില്ലാ സബ് കളക്ടർ രാജീവ് കുമാർ ചൗധരി, പൂഞ്ഞാർ എംഎൽഎ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

എരുമേലി ദേവസ്വം ബോർഡ് ഹാളിൽ നടന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി തഹസീൽദാർ ബിനു സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസീൽദാർ നൗഷാദ്, വില്ലേജ് ഓഫീസർ ഹാരീസ്, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ഓമനക്കുട്ടൻ എൻ, എരുമേലി എസ് എച്ച് ഒ മനോജ് എം, എസ്.ഐ അനീഷ് എം.എസ്, ദേവസ്വം ബോർഡ് എ ഒ സി പി സതീഷ് കുമാർ, മരാമത്ത് എ. ഇ വിജയമോഹനൻ, ഓവർസിയർ ഗോപകുമാർ, എരുമേലി പഞ്ചായത്ത് അസി. സെക്രട്ടറി ഷാജി, വിവിധ വകുപ്പ് തല പ്രതിനിധികൾ, ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, സേവാ സംഘം പ്രസിഡന്റ് അനിയൻ എരുമേലി, കെ.ആർ സോജി, എരുമേലി ജമാത്ത് പ്രസിഡന്റ് പി.എ ഇർഷാദ്, സെക്രട്ടറി സി എ എം കരീം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്മാൻ എന്നിവരും പങ്കെടുത്തു.

പേട്ടതുള്ളൽ, കാനന പാതയിലൂടെയുള്ള യാത്ര സർക്കാർ നിർദ്ദേശമനുസരിച്ച് നിയന്ത്രിതമായി നടത്തുന്നതില്‍ തെറ്റില്ലെന്ന് പൂഞ്ഞാര്‍ എം‌എല്‍‌എ അഡ്വ. സെബാസ്റ്റ്യന്‍ കുള്‍ത്തുങ്കല്‍ പറഞ്ഞു. യാത്ര തുടങ്ങുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

തീർത്ഥാടന കാലത്ത് ഇത് പതിവായി ഒരുക്കുന്ന സൗകര്യങ്ങൾ ഇത്തവണയും ഒരുക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. അന്നദാനം, ശൗചാലയങ്ങളുടെ പ്രവർത്തനം, മാലിന്യ സംസ്കരണം, കുടിവെള്ളം, തീർത്ഥാടകർക്ക് കുളിക്കാനുള്ള ഷവർ ബാത്തുകൾ എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കും. വ്യാപാര സ്ഥാപനങ്ങൾക്ക് ദേവസ്വം ബോർഡ് നിർദേശിക്കുന്ന നിരക്കുകളായിരിക്കും.

പോലീസിന്റെ ഭാഗത്തുനിന്ന് പതിനാലോളം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. എരുമേലിയിലെ സുരക്ഷ, വാഹന ഗതാഗത നിയന്ത്രണം, കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പുമായി ചേർന്നുള്ള പ്രവർത്തനം, എരുമേലിയിൽ പോലീസ് കൺട്രോൾ റൂം, ഇവിടെ ഫോറസ്റ്റ്, എക്സൈസ്, ഫയർഫോഴ്സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം രാത്രികാലങ്ങളിൽ ഉറപ്പാക്കും. കൂടാതെ തീർത്ഥാടകർക്കായി ഇൻഫർമേഷൻ സെൻറർ തുടങ്ങും. തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് പോലീസ് അംഗബലം വർദ്ധിപ്പിക്കും. എരുമേലിയിലെ ക്രമീകരണങ്ങൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും.

തിങ്കൾ മുതൽ വെള്ളി വരെയുള്ള നാല് ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തും. വാക്സിനേഷൻ എടുത്തവർക്ക് മാത്രമേ ഹെൽത്ത് കാർഡ് നൽകുകയുള്ളൂ. ക്ലോറിനേഷൻ, സുചീകരണം, ആർ റ്റി പി സി ആർ ടെസ്റ്റുകൾ എന്നിവ ഒരുക്കും.

ആംബുലൻസ് സൗകര്യവും ഡോക്ടർമാരുടെ സേവനങ്ങൾ എന്നിവ ഉറപ്പാക്കും. ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം.

മാലിന്യ സംസ്കരണം പഞ്ചായത്തിന്റെ കീഴിലായിരിക്കും. എരുമേലിയിലെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ പഞ്ചായത്ത് മുൻകൈയെടുക്കണം. മാലിന്യം വലിച്ചെറിയല്‍, ജലാശയങ്ങൾ മലിനമാക്കൽ എന്നിവയ്ക്ക് കർശന നടപടി സ്വീകരിക്കണം . മാലിന്യ ശേഖരണത്തിന് നിശ്ചിത തുക ഈടാക്കും. ലൈസൻസ് നൽകുന്ന കാര്യത്തിൽ കർശന പരിശോധനയുണ്ടാകും.

പൊതു മരാമത്ത് വകുപ്പ് എരുമേലിയിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കണം. കരിങ്കല്ലുംമൂഴിയിൽ അടക്കം ദിശാബോർഡുകൾ, എരുമേലി സി എച്ച് സി ആശുപത്രി റോഡ് സഞ്ചാര യോഗ്യമാക്കണം. ഓടകളും – കലുങ്കുകളും വൃത്തിയാക്കണം.

എക്സൈസ് ഷാഡോ ടീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തണം.

ഫയർ ഫോഴ്സ് എരുമേലിയിൽ രണ്ട് യൂണീറ്റ് സ്ഥാപിക്കണം. കുളിക്കടവുകളിൽ ലൈഫ് ഗാർഡുമാരെ നിയമിക്കണം.

ഫുഡ് സേഫ്റ്റി: 15 മുതൽ ഭക്ഷ്യസാധനങ്ങൾ പരിശോധിക്കുന്ന ലാബുകൾ.

തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് കെ എസ് ആര്‍ ടി സി സർവ്വീസുകൾ വര്‍ദ്ധിപ്പിക്കണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News