സിമി ജോസഫിന്റെ പിതാവ് വി.കെ. ഔസേഫ് (77) അന്തരിച്ചു

ഹൂസ്റ്റണ്‍: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് മുന്‍ ജോയിന്റ് ട്രഷററും, സാമുദായിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിമി ജോസഫിന്റെ പിതാവ് കീരംപാറ വെട്ടിക്കല്‍ വി.കെ ഔസേഫ് (റിട്ട. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍) സ്വവസതയില്‍ അന്തരിച്ചു.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാതൃ ഇടവകയായ ചേലാട് സെന്റ് സ്റ്റീഫന്‍സ് ബസ്സ്ആനിയ യാക്കോബായ സുറിയാനി പള്ളിയില്‍.

ഏഴക്കരനാട് ബ്ലായില്‍മംഗലത്ത് (മുക്കേടത്തില്‍) കുടുംബാംഗം മോളിയാണ് ഭാര്യ. ന്യൂജേഴ്‌സി സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗവും, ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗവുമായ സിമി ജോസഫ് (ഹൂസ്റ്റണ്‍), കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക സിന്ധു എന്നിവരാണ് മക്കള്‍. ഷീബ സിമി (ഹൂസ്റ്റണ്‍), സന്തോഷ് വാടാത്ത് (ആദിത്യ ബിര്‍ള ക്യാപിറ്റല്‍) എന്നിവര്‍ മരുമക്കളും, മരിയ സിമി, മാത്യു സിമി, ബേസില്‍ സന്തോഷ്, ജോസില്‍ സന്തോഷ് എന്നിവര്‍ കൊച്ചുമക്കളുമാണ്.

അദ്ധ്യാപന രംഗത്തും സാമൂഹ്യ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അന്തരിച്ച വി.കെ. ഔസേഫ്. ചേലാട് ബസ്സ്ആനിയ പബ്ലിക് സ്‌കൂളുകളുടെ ചെയര്‍മാന്‍, സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, അദ്ധ്യാപകന്‍ എന്നീ നിലകളിലും, മാലിപ്പാറ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ട്രസ്റ്റി ബോര്‍ഡ് അംഗം എന്നീ നിലകളിലും നിസ്തുല സേവനം നല്‍കി. ആധ്യാത്മിക രംഗത്തും നിറഞ്ഞുനിന്നിരുന്ന അദ്ദേഹം ചേലാട് ബസ്സ്ആനിയ പള്ളി ട്രസ്റ്റി, സഭാ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും സജീവ സാന്നിധ്യമായിരുന്നു.

പരേതന്റെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment