അറ്റ്‌ലാന്റ മലയാളികള്‍ക്ക് അഭിമാനമായ ‘അമ്മ’യുടെ കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി

അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ (അമ്മ) വിപുലമായി നടത്തിയ കേരളപ്പിറവി ആഘോഷത്തില്‍ മുന്‍ മന്ത്രിമാരായ തോമസ് ഐസക്, അനൂപ് ജേക്കബ്, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA ) പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി, ഗ്ലോബൽ ക്നാനായ കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കേരളാ ലിറ്റററി ഫോറം പ്രസിഡന്റ് എ.സി. ജോർജ്, പ്രസംഗ മത്സരത്തിൽ വിജയിച്ച ജോൺ ഫിലിപ്പ്, മീര അനിൽ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും, ഗാനാലാപന മത്സരത്തില്‍ വിജയിച്ച ജെറിൻ കുര്യാക്കോസ്, ആൽഫി ടോം, ക്രിസ്റ്റി മരിയ എന്നിവരുടെ കേരളത്തെക്കുറിച്ചുള്ള ഗാനങ്ങളും പരിപാടിക്ക് കൊഴുപ്പേകി.

ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികള്‍ക്ക് എംസി ആയി പ്രവര്‍ത്തിച്ച ഫാമി നാസറിനെയും ശ്രുതി ശ്രീജിത്തിനെയും ഏവരും കൈയ്യടിച്ചു അഭിനന്ദിച്ചു. അറ്റ്‌ലാന്റയിലെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന രീതിയിൽ, വളരെ അർത്ഥവത്തായ ഈ കേരളപ്പിറവി ആഘാഷങ്ങള്‍ക്ക് നേതൃത്വം നൽകിയ അമ്മയുടെ എല്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളേയും സെക്രട്ടറി റോഷെല്‍ മിറാൻഡ്സ് നന്ദി പറഞ്ഞ് അഭിനന്ദിച്ചു.

ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകം അത്ഭുതത്തോടെ വിളിക്കുന്ന കേരള സംസ്ഥാനത്തിന്റെ ജന്മദിനം, നവംബര്‍ 1 ന് ആഘോഷിക്കുന്ന സുവർണ്ണാവസരത്തിൽ, നമ്മൾ ജനിച്ചു വളർന്ന കേരളകരയുടെ കലയും സംസ്കാരവും ഭാഷയും നമ്മുടെ കുട്ടികളിൽ നമ്മളെക്കൊണ്ട് ആവും‌വിധം വളർത്തുവാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെ, അമ്മ നമ്മുടെ മക്കളുക്കായി ഒരുക്കിയ പാട്ടു മത്സരത്തിലും പ്രസംഗ മത്സത്തിലും പങ്കെടുത്ത കുട്ടികളെയും മത്സരത്തിൽ വിജയിച്ച ജോൺ ഫിലിപ്പ്, മീര അനിൽ എന്നിവരെയും, കേരളത്തെക്കുറിച്ചുള്ള മലയാള പാട്ട് മത്സരത്തിൽ വിജയിച്ച ജെറിൻ കുര്യാക്കോസ്, ആൽഫി ടോം, ക്രിസ്റ്റി മരിയ എന്നിവരെയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിക്കുകയും, സമ്മാനത്തുക കൈമാറുകയും ചെയ്‌തു. ഇതിൽ കുട്ടികളെ പ്രോത്സാഹിപ്പിച്ചു പങ്കെടുപ്പിച്ച എല്ലാ മാതാപിതാക്കളെയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News