ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ആഘോഷം – മലയാളി തന്റെ അസ്തിത്വം വീണ്ടെടുക്കണം: പ്രൊഫ. കോശി തലയ്ക്കല്‍

ഫിലഡല്‍ഫിയ: കേരള പിറവിയുടെ 65ാം വാര്‍ഷികം ഫിലഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം നവംബര്‍ 7 ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയായിലെ പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിലെ നെടുമുടി വേണു തിരുവരങ്ങില്‍ ആഘോഷപുര്‍വ്വം കൊണ്ടാടി.

ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാല അദ്ധ്യക്ഷത വഹിച്ച സാംസ്‌ക്കാരിക സമ്മേളനത്തില്‍ പ്രൊഫ. കോശി തലയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

കാലഗതിയില്‍ മലയാള ഭാഷയില്‍ ഉണ്ടായിക്കെണ്ടിരിക്കുന്ന പരിണാമങ്ങള്‍ ഒരു പരിധിവരെ പുരോഗതിയാണെന്നും എന്നാല്‍ സ്വന്തം ഭാഷയും പൈതൃകവും സംസ്ക്കാരവും മറക്കുന്നവര്‍ തങ്ങളുടെ അസ്തിത്വം നഷ്ടപ്പെടുത്തുമെന്നും, അങ്ങനെയുള്ള പ്രവണതകളെ നിരുത്സാഹപ്പെടുത്തി ഓരോ മലയാളിയും തന്റെ അസ്തിത്വം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും തന്റെ കേരളദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

സാംസ്‌ക്കാരിക സമ്മേളനത്തില്‍ കേരളദിന ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് തോമസ് ഏവരെയും സ്വാഗതം ചെയ്തു. സംഘടനാ പ്രതിനിധികളായ മോഡി ജേക്കബ് (പമ്പ), ജോബി ജോര്‍ജ്ജ് (കോട്ടയം അസ്സോസിയേഷന്‍), ജോര്‍ജ്ജ് ഓലിക്കല്‍ (ഇന്ത്യാ പ്രസ്‌ക്ലബ്), ജീമോന്‍ ജോര്‍ജ്ജ് (ഏഷ്യന്‍ അഫയേഴ്സ്), ജോര്‍ജ്ജ് ജോസഫ് (ഫ്രന്റ്സ് ഓഫ് തിരുവല്ല), ജോര്‍ജ്ജ് നടവയല്‍ (ഫിലഡല്‍ഫിയ സാഹിത്യവേദി), ഫിലിപ്പോസ് ചെറിയാന്‍ (കേരളാ ഫോറം), സുരേഷ് നായര്‍ (എന്‍.എസ്.എസ്. ഓഫ് പി.എ.), പി.കെ സോമരാജന്‍ (എസ്.എന്‍.ഡി.പി), ജോര്‍ജി കടവില്‍ (ഫൊക്കാന) എന്നിവര്‍ കേരള ദിനാശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സാജന്‍ വറുഗീസ് പൊതുയോഗം നിയന്ത്രിച്ചു.

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസറും മലയാളിയുമായ നിഖില്‍ നൈനാന്‍ മലയാളി കമ്യൂണിറ്റിക്ക് നല്‍കിവരുന്ന സേവനങ്ങള്‍ക്ക് ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം നന്ദി പറയുകയും ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.

കേരളത്തനിമയാര്‍ന്ന കലാസംസ്‌ക്കാരിക പരിപാടികള്‍ക്ക് ടി.ജെ തോംസണ്‍ നേതൃത്വം നല്‍കി. മനോജ്, ജെന്ന നിഖില്‍, ജോണ്‍ നിഖില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment