നോബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി ബ്രിട്ടനിലെ ബർമിംഗ്ഹാമിലെ വീട്ടിൽ വച്ച് വിവാഹിതയായി

ബർമിംഗ്ഹാം: 2012-ൽ സ്വന്തം നാടായ പാക്കിസ്താനില്‍ താലിബാന്‍റെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട, കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പോരാടി 2012ൽ നൊബേൽ സമ്മാനത്തിന് അര്‍ഹയായ, മലാല യൂസുഫ് സായ് വിവാഹിതയായി.

ഇപ്പോള്‍ ബ്രിട്ടനിൽ താമസിക്കുന്ന 24 കാരിയായ മലാലയും പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കുമായുള്ള വിവാഹം നടന്നതായ വിവരം സാമൂഹമാധ്യമങ്ങളിലൂടെ മലാല തന്നെയാണ് പങ്കുവെച്ചത്. വിവാഹ ചിത്രങ്ങളും മലാല പങ്കുവെച്ചിട്ടുണ്ട്.

“ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ഒരു ദിവസമാണ്. അസറും ഞാനും ജീവതകാലം മുഴുവന്‍ പങ്കാളികളായിരിക്കാന്‍ തീരുമാനിച്ചു. ബര്‍മിംഗ്ഹാമിലെ വീട്ടില്‍ കുടുംബക്കാരോടൊപ്പം ചെറിയ നിക്കാഹ് ചടങ്ങ് നടത്തി. എല്ലാവരുടേയും പ്രാര്‍ത്ഥന ഒപ്പം വേണം,” മലാല ട്വിറ്ററില്‍ കുറിച്ചു.

പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി വാദിക്കുന്ന വ്യക്തിപരമായ ധൈര്യത്തിനും വാക്ചാതുര്യത്തിനും മലാല ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ആദരിക്കപ്പെടുന്നു. പാക്കിസ്താനില്‍, മലാലയുടെ ആക്ടിവിസം പൊതുജനാഭിപ്രായത്തെ ഭിന്നിപ്പിച്ചു.

താൻ എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്ന് ഉറപ്പില്ല എന്ന് ഈ വര്‍ഷം ജൂലൈയില്‍ മലാല ബ്രിട്ടീഷ് വോഗ് മാസികയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

“ആളുകൾ എന്തിനാണ് വിവാഹം കഴിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. നിങ്ങളുടെ ജീവിതത്തിൽ ഒരു വ്യക്തി വേണമെങ്കില്‍, നിങ്ങൾ എന്തിനാണ് വിവാഹ കരാറില്‍ ഒപ്പിടുന്നത്, എന്തുകൊണ്ട് അതൊരു പങ്കാളിത്തം മാത്രമായിക്കൂടാ?,” മലാല പറഞ്ഞതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആ സമയത്ത് പാക്കിസ്താനിലെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് ഈ അഭിപ്രായത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നു.

https://twitter.com/Malala/status/1458128016157052938?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1458128016157052938%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Finternational%2Farticle%2Fnobel-peace-prize-winner-malala-yousafzai-marries-at-home-in-britains-birmingham%2F830547

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News