സംസ്ഥാനത്ത് പുതിയ ബീവറേജ് ഔട്ട്‌ലെറ്റുകള്‍; സർക്കാറിന്റെ മദ്യനയം അംഗീകരിക്കില്ല: വെൽഫെയർ പാർട്ടി

പാലക്കാട്: ജനങ്ങളെ ദുരിതത്തിലാക്കി സംസ്ഥാനത്ത് പുതിയ 175 ബാറുകൾ തുറക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ മദ്യനയം അംഗീകരിക്കില്ലെന്ന് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.

മദ്യം ഘട്ടംഘട്ടമായി നിരോധിക്കും എന്ന് പറഞ്ഞു അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇപ്പോൾ കൂടുതൽ ബീവറേജ് ഔട്ട്ലറ്റ്കൾ തുറന്ന് സാധാരണക്കാരിൽ മദ്യാസക്തി വർധിപ്പിച്ച് സ്ത്രീകൾക്കും കുടുംബങ്ങൾക്കും ദുരിതങ്ങൾ ഉണ്ടാക്കുകയാണെന്നും, സമൂഹത്തിന്റെ സ്വസ്ഥ ജീവിതം അന്യമാക്കുന്ന സർക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായി ജനകീയ സമരങ്ങൾ കൊണ്ട് എതിർത്ത് തോല്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.എസ്.അബുഫൈസൽ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ, ജില്ലാ ഭാരവാഹികളാമായ മോഹൻദാസ് പറളി, എ. ഉസ്മാൻ, എം.ദിൽഷാദലി, പി.ലുക്മാൻ, കെ.വി.അമീർ, മജീദ് തത്തമംഗലം, സെയ്ദ് ഇബ്രാഹിം, റിയാസ് ഖാലിദ് എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment