ഷാർജ അൽനൂർ ദ്വീപിൽ ഇന്ത്യൻ രുചികളുടെ രാവ്

ഇന്ത്യൻ രുചികൾ നിറയുന്ന പ്രത്യേക ഡിന്നർ അനുഭവമൊരുക്കി ഷാർജ അൽനൂർ ദ്വീപ്. ‘ഇന്ത്യൻ നൈറ്റ്’ എന്നു പേരിട്ടിരിക്കുന്ന ഡിന്നർ അനുഭവത്തോടൊപ്പം തത്സമയ സം​ഗീത പരിപാടിയും സൗജന്യ വാനനിരീക്ഷണ സെഷനുമുണ്ടാവും. തിരക്കും ബഹളവുമൊന്നുമില്ലാതെ ദ്വീപിന്റെ കരയിലിരുന്ന് ഷാർജ നഗരക്കാഴ്ചകളും കണ്ട് തനത് ഇന്ത്യൻ രുചികളാസ്വദിക്കാൻ പാകത്തിലാണ് ഇന്ത്യൻ രാവ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

വെള്ളിയാഴ്ച (12 നവംബർ) വൈകുന്നേരം എഴര തൊട്ട് രാത്രി പതിനൊന്നര വരെയാണ് പരിപാടി.

കബാബുകൾ, ഹൈദരാബാദി ബിരിയാണി, ദാൽ മഖാനിയെന്നിങ്ങനെ നിരവധി വിഭവങ്ങളും ​ഗുലാബ് ജാമുന്റെ മധുരവുമടങ്ങുന്നതാണ് പ്രത്യേകമായി തയാറാക്കിയ ഡിന്നർ വിഭവങ്ങൾ. പരിചയസമ്പന്നരായ ​ഗൈഡുമാരുടെ നേതൃത്വത്തിലാണ് സൗജന്യ വാനനിരീക്ഷണ സെഷനുകൾ അരങ്ങേറുക.

ഭക്ഷണവും വാനനിരീക്ഷണവും ദ്വീപിലേക്കുള്ള പ്രവേശനവുമെല്ലാമടക്കം മുതിർന്നവർക്ക് 175 ദിർഹം, കുട്ടികൾക്ക് 100 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. 065 067000 എന്ന നമ്പറിലൂടെയോ www.discovershurooq.gov.ae എന്ന വെബ്സൈറ്റ് മുഖാന്തിരമോ സീറ്റുകൾ നേരത്തേ ബുക്ക് ചെയ്യണം.

പ്രവാസി മലയാളികളടക്കമുള്ള സഞ്ചാരികളുടെ പ്രിയകേന്ദ്രമായ അൽനൂർദ്വീപിൽ ഇത്തരത്തിൽ വിവിധസംസ്കാരങ്ങളെ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക ഡിന്നർ അനുഭവങ്ങൾ വരും ദിവസങ്ങളിലൊരുങ്ങും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News