ടൊറന്റോ: കാനഡയിലെ അന്‍പതോളം മലയാളി സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ കാനഡ (NFMAC) കേരളപ്പിറവിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി രത്ന പുരസ്ക്കാരത്തിന് ടൊറന്റോയിലെ ഡോ. നിഗില്‍ ഹാറൂണ്‍ അര്‍ഹനായി.
സജീവ് കോയ, ഡോ. സിജു ജോസഫ് , ലീവിന് സാം, എബ്രഹാം ഐസക്, മനോജ് ഇടമന, പ്രസാദ് നായര്‍, കുര്യന് പ്രക്കാനം എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍. അര്‍ഹതപ്പെട്ട വ്യക്തിക്ക് ആദ്യ അംഗീകാരം നല്കാന് സാധിച്ചതില്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി സന്തുഷ്ടി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് കുര്യന് പ്രക്കാനം അറിയിച്ചു.
സമിതിക്ക് മുന്നിലെത്തിയ അഞ്ച് നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ഡോ. നിഗില്‍ ഹാറൂണിനെ തിരഞ്ഞെടുത്തത്.
കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി ഐക്യവേദിയുടെ (NFMAC) ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷങ്ങള്‍ ഓണ്‍ലൈനായാണ് നടത്തിയത്. നവംബര്‍ 6 രാവിലെ 11:00 മണിക്കായിരുന്നു കേരളപ്പിറവി ആഘോഷങ്ങള്‍ നടന്നതെന്ന് NFMAC ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ അറിയിച്ചു.
ഗോവ ഗവര്‍ണര്‍ പി എസ് ശ്രീശരന്‍ പിള്ള, മന്ത്രി കമല്‍ ഖേര, മേയര്‍ പാട്രിക് ബ്രൗണ്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ, റൂബി സഹോത്ത എം പി, സോണിയ സിന്ധു എം പി, ഒന്റാരിയോ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്റ് പ്രബ്മീറ്റ് സിംഗ് സര്‍ക്കാരിയ എംപിപി, ദീപക് ആനന്ദ് എംപിപി, അമര്‍ജോത് സന്ധു എംപിപി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
കനേഡിയന്‍ ഐക്യവേദി പ്രസിഡന്റ് കുര്യന് പ്രക്കാനം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഐക്യവേദി ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ സ്വാഗതവും, നാഷണല്‍ വൈസ് പ്രസിഡന്റ് അജു ഫിലിപ്പ് നന്ദിയും പ്രകാശിപ്പിച്ചു. നാഷണല്‍ സെക്രട്ടറിമാരായ ജോജി തോമസ്, മനോജ് ഇടമന, ജോണ്‍ കെ നൈനാന്, സജീബ് കോയ, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ്, മോന്‍സി തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news