ശിശു ദിനം: ശ്രീലക്ഷ്മി രാജേഷ്

കുഞ്ഞുങ്ങളുടെ ആഘോഷമായ ഈ ശിശു ദിനത്തിൽ ബാലസാഹിത്യകാരനും കുഞ്ഞുങ്ങളുടെ കവിയും കഥയമ്മാവനുമായ ശ്രീ ശൂരനാട് രവി സാറിന്റെ സ്മരണാഞ്ജലിയോടനുബന്ധിച്ച് അമേരിക്കയിലെ ഡിട്രോയിറ്റിൽ നിന്നും തേജസ്സ്, അശ്വിൻ, ഓകെമോസിൽ നിന്നും സാന്ദ്ര, നികിത, ഫ്ലോറിഡയിൽ നിന്നും മാളവിക, ശൂരനാട് നിന്നും നിരഞ്ജൻ, കല്ലടയിൽ നിന്നും നിരഞ്ജന, പോരുവഴിയിൽ നിന്നും അദ്വൈത്, ആദ്യ, ആദിത്യ, അദിതി, ശ്രീഹരി, കാർത്തിക്, അദ്രിത്, പുനലൂരിൽ നിന്നും ഗായത്രി, മാധവ്, ചാരുംമൂടിൽ നിന്നും മാളവിക, എറണാകുളത്തുനിന്നും ദേവനന്ദ, ഭാവന, കൊല്ലത്തു നിന്നും കീർത്തന, അദ്വൈത, അദീത, ആദിദേവ്, അമ്പാടി, ആദിനാഥ്, വിഷ്ണുപ്രിയ, നന്ദന, മഹാലക്ഷ്മി, കീർത്തന, വേദിക, വരലക്ഷ്മി, ഹരിചന്ദന എന്നിവർ ചേർന്ന് ചൊല്ലുന്ന കവിതകൾ ശ്രദ്ധേയമാകുന്നു.

രവിസാറിന്റെ പുലി വരുന്നേ, അരിയുണ്ട, നറുമൊഴിപ്പാട്ടുകൾ, അക്ഷരമുത്ത്, തിരഞ്ഞെടുത്ത കുട്ടികവിതകൾ എന്നീ സമാഹാരത്തിൽ നിന്നുമുള്ള കവിതകളാണ് കുഞ്ഞുങ്ങൾ ചെല്ലുന്നത്. അതോടൊപ്പം, രവി സാറിനെകുറിച്ചുള്ള ചെറിയ ചെറിയ ഓർമകളും കൊച്ചുമക്കൾ പങ്കുവെയ്ക്കുന്നു.

ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി നമ്മുടെ കുഞ്ഞുങ്ങൾ വളരട്ടെ. എല്ലാ കുഞ്ഞുങ്ങൾക്കും ശിശുദിന ആശംസകൾ.

ശ്രീലക്ഷ്മി രാജേഷ്
ഓകെമോസ്, മിഷിഗൺ

Print Friendly, PDF & Email

Related posts

Leave a Comment