മഴമേളം (കവിത): കെ. ബാലകൃഷ്ണ പിള്ള

മഴയുടെ താളം സന്തോഷത്തോടെ അനുഭവിച്ച ഒരു കാലം നമുക്കുണ്ടായിരുന്നു. പക്ഷെ, ഇന്നാണെങ്കിൽ മഴയുടെ താണ്ഡവത്തെ ഭയക്കുന്ന ഒരു അവസ്ഥയാണ്. അതിനൊരു ശമനം വരണേ എന്ന പ്രാർത്ഥനയോടെ ….

മഴയെ താങ്ങും മേഘത്താനേ
മഴയോടൊന്നു പറഞ്ഞാട്ടെ
ഇത്തിരി ശമനം തരണേന്ന്
നാളുകളായി പെയ്യും പെരുമഴ
വല്ലാണ്ടങ്ങു വെറുപ്പായി
കിണറു നിറഞ്ഞു കുളം നിറഞ്ഞു
കൂരകളെല്ലാംമുങ്ങിയൊലിച്ചു
ഇടവഴി നടവഴി തോടാക്കി
വയലുകളെല്ലാം കടലാക്കി
അന്നം മുടക്കിയായി നീ
മാറുന്നല്ലോ എന്തിന്നായ്
പുഴകൾ കവിഞ്ഞു മലകളെ വീഴ്ത്തി
മലയടിവാരം കുരുതിക്കളമായി
കരയെ പുഴകൾ തുടച്ചു നീക്കി
കുത്തിയൊലിച്ചു കുതിക്കുന്നു
മിണ്ടും പ്രാണികൾ മിണ്ടാപ്രാണികൾ
വണ്ടികൾ മണ്ടകൾ ഒഴുകുന്നു
തുള്ളിക്കൊരുകുടം മഴയായി
ആരോടാണീ പകയെല്ലാം
കാലം കെട്ടൊരു കാലത്ത്‌
എന്തൊരു പെയ്ത്താണീ പെയ്ത്
എന്നുടെ നാട് മുടിക്കല്ലേ
മണ്ണിൽ പൂഴ്ത്തി മറക്കല്ലേ
മഴയുടെ താളം പണ്ടൊരു മേളം
എന്നാലിന്നതു അവതാളം
എന്നാലിന്നതു അവതാളം ….
+++++
കെ. ബാലകൃഷ്ണ പിള്ള
പോരുവഴി, കൊല്ലം
കേരള

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

One Thought to “മഴമേളം (കവിത): കെ. ബാലകൃഷ്ണ പിള്ള”

  1. Sreelekshmi

    Naatile situation Nu pattiya kavitha . Keep going

Leave a Comment