കെ എച്ച് എഫ് സി ഹിന്ദു പൈതൃകമാസ ആഘോഷങ്ങൾ നവംബർ 20, 27 തിയ്യതികളില്‍

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഹിന്ദു പൈതൃകമാസ ആഘോഷങ്ങൾ നവംബർ 20, 27 തിയ്യതികളിൽ ഓൺലൈൻ ആയി നടത്തപ്പെടുന്നു. നവംബർ മാസം കാനഡയിലെ വിവിധ പ്രൊവിൻസുകൾ ഹിന്ദു പൈതൃകമാസം ആയി ആചരിച്ചു വരുന്നതിന്റെ ഭാഗമായാണ് കെ എച്ച് എഫ് സി ആഘോഷ പരിപാടികൾ സഘടിപ്പിച്ചിരിക്കുന്നത്.

കുട്ടികൾ അവതരിപ്പിക്കുന്ന ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായ ശാസ്ത്രീയ നൃത്തങ്ങൾ, നാമജപം, കീർത്തനങ്ങൾ എന്നിവയ്ക്ക് പുറമെ ആത്മീയ പ്രഭാഷണം, ഭക്തിഗാന സുധ, ഭജൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോ. രാമസ്വാമി ശർമ്മ, ഫാക്കൽറ്റി കേസ് വെസ്റ്റേൺ യൂണിവേഴ്സിറ്റി യുഎസ്എ, ഷാജി കൃഷ്ണൻ, ടൊറന്റോ എന്നിവർ നവംബർ 20, 27 തിയ്യതികളില്‍ ആത്മീയ പ്രഭാഷണം നടത്തും.

നവംബർ 20 നു രതീഷ് മാധവൻ, ശ്രീരഞ്ജിനി (തൃപ്പൂണിത്തുറ) എന്നിവർ നയിക്കുന്ന “ഭക്തിഗാന സുധയും”, നവംബർ 27 നു ടൊറന്റോ ഭജൻ ഗ്രൂപ്പിന്റെ “ഭജനമാലയും” ഉണ്ടായിരിക്കുന്നതാണെന്നു സഘാടകർ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സൂം, ഫേസ്‌ബുക്ക് മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന പൈതൃക മാസാചരണ ആഘോഷപരിപാടികളിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സംബന്ധിക്കാവുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment