വി.സി വർഗീസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസ്സോസിയേഷൻ അനുശോചിച്ചു

ഇർവിംഗ് (ഡാളസ് ): പത്തനംതിട്ട വള്ളംകുളം വാലംമണ്ണിൽ വി.സി വർഗീസിന്റെ (കുഞ്ഞുമോൻ 80) നിര്യാണത്തില്‍ ഡാളസ് കേരള അസ്സോസിയേഷന്‍ അനുശോചിച്ചു. അസ്സോസിയേഷന്റെ ആരംഭകാല അംഗമായിരുന്നു. അസ്സോസിയേഷനു വേണ്ടി സെക്രട്ടറി പ്രദീപ് നാഗനൂലിൽ അനുശോചനം അറിയിച്ചു.

ഇർവിൻ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് അംഗമാണ്. അമേരിക്കയിലെ ആദ്യകാല പ്രവാസിയും സെന്റ് ജോർജ് ഇടവക രൂപീകരണത്തിൽ മുഖ്യപങ്കുവഹിക്കുകയും ചെയ്തിട്ടുള്ള വർഗീസ് കേരളത്തിലാണ് അന്തരിച്ചത്. സംസ്കാരം നവംബർ 19 ന് വെള്ളിയാഴ്ച വൈകീട്ട് നാട്ടിൽ നടക്കും.

ഭാര്യ:ഏലിയാമ്മ, മകൻ: ജേക്കബ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment