ഡാളസിൽ വെടിവെയ്പ്പിൽ മരണപ്പെട്ട സാജൻ മാത്യൂസിന്റെ പൊതുദർശനം നാളെ വൈകിട്ട്

ഡാളസ്: കഴിഞ്ഞ ബുധനാഴ്ച അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ട കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടിൽ പരേതരായ സി.പി മാത്യുവിന്റെയും സാറാമ്മയുടെയും മകനും, ഡാളസ് സെഹിയോൻ മാർത്തോമ്മ ഇടവകാംഗവുമായ സാജന്‍ മാത്യുവിന്റെ പൊതുദർശനം നാളെ വൈകിട്ട് 4 മുതൽ 8 മണി വരെ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും.

കുറ്റപ്പുഴ മോഴച്ചേരിൽ പരേതനായ എം.സി വർഗീസിന്റെയും, അന്നമ്മ വർഗീസിന്റെയും മകളായ മിനി സജിയാണ് ഭാര്യ. ഫേബാ സാറാ സാജൻ, അലീന ആൻ സാജൻ എന്നിവർ മക്കളും, അനീഷ് മരുമകനും ആണ്.

നവംബർ 21 ഞായറാഴ്ച്ച (നാളെ) വൈകിട്ട് 4 മുതൽ 8 മണി വരെ ഡാളസിലെ പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th St, Plano, Tx 75074) വെച്ച് പൊതുദർശനവും, നവംബർ 24 ബുധൻ രാവിലെ 10 മണിക്ക് സെഹിയോൻ മാർത്തോമ്മപ്പള്ളിയിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം പ്ലാനോയിൽ ഉള്ള ടെഡ് ഡിക്കി ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (2128, 18th St, Plano, Tx 75074) സംസ്കരിക്കും.

ബുധനാഴ്ച നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും.

സംസ്കാര ശുശ്രുഷകൾ www.provisiontv.in എന്ന വെബ്സൈറ്റിലൂടെ ദർശിക്കാവുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment