നടി മാധവി ഗോഗ്‌തെ അന്തരിച്ചു

മുംബൈ: പ്രശസ്ത ഷോയായ അനുപമയിൽ രൂപാലി ഗാംഗുലിയുടെ അമ്മയായി അഭിനയിച്ച മാധവി ഗോഗട്ടെ മുംബൈയിലെ സെവൻ ഹിൽസ് ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു. 58 വയസ്സായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അവര്‍ക്ക് കൊറോണ പോസിറ്റീവ് ആയിരുന്നു. ഇന്ന് (നവംബർ 21) മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ‘കഹിൻ തോ ഹോഗാ’ എന്ന സീരിയലിലൂടെയും മാധവി അറിയപ്പെടുന്നു. തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തുകൊണ്ടാണ് രൂപാലി ഗാംഗുലി അവർക്ക് ആദരാഞ്ജലിയർപ്പിച്ചത്.

മാധവി ഗോഗട്ടെ മറാത്തി സിനിമയിലും ടിവി മേഖലയിലും കുടുംബ പ്രേക്ഷകരില്‍ പ്രശസ്തയായിരുന്നു. മറാത്തി ചിത്രമായ ഘഞ്ചക്കറിലെ അഭിനയത്തിലൂടെ അവർ വ്യാപകമായ അംഗീകാരം നേടി. കൂടാതെ, ‘ഗേല മാധവ് കുനിക്കാടെ’, ‘ഭ്രമചാ ഭൂപാല’ തുടങ്ങിയ ശ്രദ്ധേയമായ നാടകങ്ങളിലും അവർ ഒരു ഭാഗമായിരുന്നു. അധികം താമസിയാതെ, തുസ മാസ ജാംതേ എന്ന ചിത്രത്തിലൂടെ മറാത്തി ടിവിയിൽ അരങ്ങേറ്റം കുറിച്ചു. ‘കഹിൻ തോ ഹോഗ’, ‘ഐസ കഭി സോച്ചാ നാ താ’, ‘കോയി അപ്നാ സാ’ തുടങ്ങി നിരവധി ഹിന്ദി ടിവി ഷോകളിൽ മുതിർന്ന നടി അഭിനയിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment