കുഞ്ഞിന്റെ മാതൃത്വം സ്ഥിരീകരിക്കാന്‍ അനുപമയുടെയും പങ്കാളിയുടേയും ഡി‌എന്‍‌എ ശേഖരിച്ചു

തിരുവനന്തപുരം: ആന്ധ്രപ്രദേശില്‍ നിന്ന് കേരളത്തിലെത്തിച്ച കുഞ്ഞിന്റെ മാതൃത്വം സ്ഥിരീകരിക്കാന്‍ അനുപമയുടെ ഡിഎന്‍‌എ സാമ്പിള്‍ ശേഖരിച്ചു. അനുപമയുടെ പങ്കാളിയായ അജിത്തിന്‍റെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയാണ് ഇരുവരും സാമ്പിള്‍ നല്‍കിയത്. കുഞ്ഞിന്‍റെ സാമ്പിളും രാവിലെ തന്നെ ശേഖരിച്ചിരുന്നു.

നിയമപരമായ എല്ലാ നടപടികളും പാലിച്ചാണ് സാമ്പിള്‍ ശേഖരിച്ചതെന്ന് അനുപമ പറഞ്ഞു. ആരോഗ്യമന്ത്രി പറഞ്ഞതുപോലെ സാമ്പിള്‍ നല്‍കിയ വീഡിയോ ചിത്രീകരിച്ചിട്ടില്ല. ഫോട്ടോസ് മാത്രമാണ് എടുത്തത്. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയോ ബുധനാഴ്‌ച രാവിലെയോ ഫലം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചതായും അനുപമ പറഞ്ഞു.

ഡിഎന്‍എ പരിശോധന അട്ടിമറിക്കപ്പെട്ടേക്കാമെന്ന ആശങ്കയും അനുപമ ആവര്‍ത്തിച്ചു. തന്‍റെ കുഞ്ഞിന്‍റെ സാമ്പിള്‍ തന്നെയാണോ ശേഖരിച്ചത് എന്ന കാര്യത്തില്‍ ഉറപ്പില്ല. അതുകൊണ്ട് തന്നെ അട്ടിമറിയുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും അനുപമ വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment