കാട്ടുപന്നികളെ കൊല്ലാൻ അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി

ന്യൂഡല്‍ഹി/തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും, നാശനഷ്ടങ്ങളുണ്ടാക്കുന്ന അവയെ കൊല്ലാന്‍ അനുവദിക്കണമെന്ന കേരള സർക്കാരിന്റെ അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തള്ളി. മൃഗങ്ങളെ കൊല്ലാൻ പൗരന്മാരെ അനുവദിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്  പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാൻ മറ്റെന്തെങ്കിലും മാർഗമുണ്ടോയെന്ന് പരിശോധിക്കുമെന്ന്  മന്ത്രി  ഉറപ്പ് നൽകിയതായി കേരള വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വനാതിര്‍ത്തികളിലെ ഗ്രാമങ്ങളില്‍ കാട്ടുപന്നി ശല്യം വര്‍ധിക്കുകയാണെന്ന് കേന്ദ്രമന്ത്രിയെ നേരില്‍ കണ്ട് വനംമന്ത്രി അറിയിച്ചു. കാട്ടുപന്നി ആക്രമണത്തില്‍ കൃഷി നശിക്കുകയാണ്. കര്‍ഷകരുടെ ഉപജീവന മാര്‍ഗത്തെ ഇത് ബാധിക്കുന്നുണ്ട്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ ഉള്‍പ്പടെ വന്യജീവികള്‍ എത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് തടയാന്‍ ശാസ്‌ത്രീയ മാര്‍ഗങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. വിഷയം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

“പൗരന്മാരെ മൃഗങ്ങളെ വേട്ടയാടാൻ അനുവദിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഭീഷണി നേരിടാനും പൗരന്മാരെ സഹായിക്കാനും മറ്റെന്തെങ്കിലും മാർഗമുണ്ടോയെന്ന് പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്,” യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ന്യൂഡൽഹിയിൽ മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കാട്ടാനശല്യം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണാത്തതിനാൽ ഏതാനും കർഷകരുടെ കൃഷിഭൂമിയിൽ കാട്ടുപന്നികളെ കൊല്ലാൻ ഈ വർഷം ജൂലൈയിൽ കേരള ഹൈക്കോടതി അനുമതി നൽകിയിരുന്നു.

ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കും പട്ടണങ്ങളിലേക്കും കടന്നുകയറുന്ന സംഭവങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം സംഭവങ്ങൾ തടയാൻ ശാസ്ത്രീയമായ പരിഹാരങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ശശീന്ദ്രൻ ഖേദം പ്രകടിപ്പിച്ചു.

വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും ഇതിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്നും യാദവ് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

ഇരതേടി ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും കടന്നുകയറുന്നത് തടയാൻ വന്യമൃഗങ്ങൾക്ക് വനാതിർത്തി നിർണയിക്കുന്നതിനും വനത്തിനുള്ളിൽ ശരിയായ ആവാസ വ്യവസ്ഥ ഒരുക്കുന്നതിനും 670 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രൻ കേന്ദ്രമന്ത്രിക്ക് നിവേദനവും സമർപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment