ഒരു പൗരൻ, ഒരു ഇ-ഹെൽത്ത് റെക്കോർഡ്; ഡിജിറ്റൽ ഹെൽത്ത് മിഷന്റെ ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ സർക്കാർ ആശുപത്രികളിലും യുണീക് ഐഡന്റിങ്ങ് നമ്പർ വഴി ആക്‌സസ് ചെയ്യാവുന്ന ഓരോ പൗരന്റെയും ഇലക്‌ട്രോണിക് ഹെൽത്ത് റെക്കോർഡ്, ടെലിമെഡിസിൻ, ഓൺലൈൻ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് എന്നിവയാണ് 50 സർക്കാർ ആശുപത്രികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (തിങ്കളാഴ്ച) ഉദ്ഘാടനം ചെയ്ത പുതിയ ഡിജിറ്റൽ ഹെൽത്ത് മിഷൻ പദ്ധതിയുടെ സവിശേഷതകൾ.

ഈ ഇ-ഹെൽത്ത് പദ്ധതി പ്രകാരം എല്ലാ പൗരന്മാരുടെയും ആരോഗ്യ സംബന്ധിയായ വിവരങ്ങൾ സംസ്ഥാനത്തെ ഒരു ഡാറ്റാ സെന്ററിൽ സൂക്ഷിക്കുമെന്നും, രോഗികൾക്ക് തിരിച്ചറിയൽ നമ്പറോ കാർഡോ നൽകുമെന്നും പദ്ധതിയുടെ ഓൺലൈൻ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഏത് സർക്കാർ ആശുപത്രിയിലും ചികിത്സയ്ക്കായി ഈ കാര്‍ഡ് ഉപയോഗിക്കാം.

ഓരോ പൗരനും ഒരു ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിജയൻ പറഞ്ഞു.

ഈ പുതിയ സംവിധാനം ഡോക്ടർമാരിലേക്കുള്ള പ്രവേശനം, ഔട്ട്-പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റുകളിൽ (ഒപിഡി) രോഗികളുടെ തിരക്ക് നിയന്ത്രിക്കൽ, എളുപ്പത്തിലുള്ള റഫറലുകൾ, ഓൺലൈൻ കൺസൾട്ടേഷനുകൾക്കുള്ള ടെലിമെഡിസിൻ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, പകർച്ചവ്യാധികൾ, ജീവിതശൈലി രോഗങ്ങൾ, അമ്മ-കുട്ടികളുടെ ആരോഗ്യ സംരക്ഷണം എന്നിവയും ഇ-ഹെൽത്ത് പദ്ധതിക്ക് കീഴിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സംവിധാനത്തിന് കീഴിൽ, ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് എല്ലാ കുടുംബാംഗങ്ങളുടെയും ആരോഗ്യ വിവരങ്ങൾ ശേഖരിക്കുമെന്നും ഇതുവഴി പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന പകർച്ചവ്യാധികളുടെയും ജീവിതശൈലി രോഗങ്ങളുടെയും രൂപരേഖ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ, ഡയബറ്റിക് റെറ്റിനോപ്പതി, ബ്ലഡ് ബാങ്ക് ട്രെയ്‌സിബിലിറ്റി, വാക്‌സിൻ കവറേജ് അനാലിസിസ് തുടങ്ങി നിരവധി ഉയർന്നുവരുന്ന സാങ്കേതിക ആരോഗ്യ പദ്ധതികളും കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്‌ക്) ആരംഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഓൺലൈൻ പരിപാടിയിൽ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment