ചൊക്ലി (നോവല്‍ – 73): എച്മുക്കുട്ടി

പിന്നും വന്ന് തെരഞ്ഞ്ട്ക്കല്. ദല്കീ നാട്ട്ലെ വട്ടക്കെട്ട്ടത്ത്ല് ഇരിക്കണ്ട്യോരേയാ തെര്ഞ്ഞ് ഇടുക്ക്ണ്ടേ. ചൊക്ളി ആഗോഷൊക്കെ കണ്ട്…പെട്ടന്നാ കേക്കുമ്പോ സിന്മപ്പാട്ടാന്ന് തോന്നുച്ചാലും അദല്ല, തെര്ഞ്ഞ് ഇടുക്കല്ൻറെ പാട്ടോളാ.. പാറ്ട്ടീരെ, കോങ്ക്രസ്സ് ൻറെ, ഇന്തുത്തക്കാര് ടെ ഒക്കീണ്ട്..

ചൊക്ളീരേ മരങ്ങ്ള് മുഴുക്കേനും കൊടിയോളാ..ബസ്സോട്ണ വല്യവയീല് മാത്രല്ല, എടോഴീല്ള്ള മര്ങ്ങളിലും തുണി പൊയിഞ്ഞ് ഓരോരോ പാറ്ട്ടീരെ സൊന്താക്കല്..

മരങ്ങള് അങ്ങനേണ്ല്ലോ. വയീല് നിക്കണോണ്ട് ആരക്കും എന്തിറ്റ് വേണങ്കിലും ചിയ്യാം. ഒര് തുള്ളി വെള്ളം കമത്തീട്ടില്ല്ങ്ക്ലും ഇമ്മ്ളെ സൊന്തം പോല്യങ്ങ്ട്ട് ചിയ്യാം.

ആ തെരഞ്ഞെടുക്കല്ല് പാറ്ട്ടീന്ന്യാണ് ജയ്ച്ചത്. ദല്കീല്ക്ക് പോണ്ടോര് അദികോം പാറ്ട്ടീരെ ആള്കാരാര്ന്നു. അപ്പ്ളാണ് നായനാര് ന്ന് പറേണ്ണ പാറ്ട്ടീരെ വല്യോര് നേദാവ് ചത്താ പോയീത്..

പപ്പിനി മുമ്പത്തെ അന്തി നെലോളിച്ച് ല്ല. അവള്ക്ക് ഇത്തരി ഒര് തൊയിരം ആയ്ണ്ട്. അത്റക്ക് പ് രാന്തെട്ത്ത് കരേണ്ടാന്ന് തോന്ന്യേ ആവോ..ഇന്നാലും ടീ വീല് ചോന്ന കൊടീം പൊതപ്പിച്ച് അങ്ങോര് കെട്ക്കണ കണ്ട്ട്ട് അവള് കണ്ണൊടയ്ക്കേം മൂക്ക് ചീറ്റേം ഒക്കേണ്ടാര്ന്ന്..

ദല്കീല് ഇന്തുത്തം പോയീറ്റ് കോങ്ക്രസ്സ് വന്ന്..വേറേം ആരാണ്ടൊക്കേ ണ്ട്ന്ന് കൂടേ..മുപ്പാട് ചത്തോയ രാജീവകാന്തീരേ പെണ്ണ്ണ് കോങ്ക്രസ്സ് ൻറെ ആള്. മദാമ്മേണ് ന്ന് .. മദാമ്മ പർദാനമന്ത് രി ആവ് ര്ത് ന്ന് ഇന്തുത്തക്കാര് പറഞ്ഞ്. അതിൽത്തെ പെണ്ണൊര്ത്തി തല മൊട്ടേടിച്ച് തറേക്കെടന്നൊറങ്ങി ഒര് നേരം ചോറ് തിന്ന് ദല്കി നാട്ട്ലെ ആണ് ചത്ത പെണ്ണിന്റന്തി ചീവിക്കുന്ന് പറഞ്ഞ്പ്പോ ..ആകനെ കൊഴ്പ്പായി..

ആലോജന കയിഞ്ഞ് .. ചായേം കാപ്പ്യൊക്കെ കുടിച്ച് തലേക്കെട്ട്ള്ള ഒരാള് മതി പർദാന മന്ത് രീന്ന് തീര്മാനാക്കി.

സുകുമാഷും ബാലേന്ദരനും കൂടേള്ള ചരടും കെട്ടി കുറീം തൊട്ട ചെക്കമ്മാരും ആ മദാമ്മേനെ ഇഞ്ഞീം പറയ്യാൻ ഒന്ന്ല്ല. അത്തറക്കും തെറ്യോളാണ് പറഞ്ഞേര്ന്നത്. ഇന്തുത്തംന്ന് പറ്ഞ്ഞാ ഒര് പെണ്ണ് കണ്ട ആണങ്ങള് ടെ പിന്നാലേ പോയീന്ന് പറേലാണ്ന്ന് ചൊക്ളി ക്ക് മൻസ്സിലായി. പിന്നെ മേത്തമ്മാരെ കൊല്ലണന്നും.. പെണ്ണങ്ങളും മേത്തമ്മാരും ആണ് ഇന്തുത്തത്തിന് ദേഷ്യള്ളോര്.. ഇന്തുത്തക്കാര് പറേണ ശര്യല്ലാന്ന് പറ്ഞ്ഞാ അപ്പ പാക്കിസ്സാനീ മേത്താ ന്ന് വിള്ക്കും. അല്ലേങ്ങേ തേവടിച്ചീന്ന് വിള്ക്കും ചൊക്ളി ക്ക് തെറീം കണ്ടോരേ ഒപ്പം പോയീന്ന്ള്ള പറച്ച്ലും പാക്കിസ്സാനീം മേത്തനും തേവടിച്ചീം കേട്ട് ശർദ്ദിക്കാൻ വന്നൊടങ്ങി.

ആ മയക്കാല്ത്താണ് രണ്ട് മൂന്ന് ചെക്കമ്മാരേ ഒപ്പം പത്തൊമ്പ്ത് വയിസ്സ്ള്ള ഒരു പെങ്കുട്ടീനേം കുജറാത്ത് നാട്ട്ല് പോല്ലീസ് വെട്യാ വെച്ച് കൊന്ന്ത്. പാക്കിസ്സാനീന്ന് വന്ന് ഇമ്മ്ടെ നാട്ട്ല് വോംഭ് ഇടണ്ണോര് ആര്ന്നൂന്ന് അവര്..

ടീവീല് എപ്പളുണ്ട് അവരടെ പോട്ടം കാണിക്കല്. എന്തിറ്റിനാണ് ക്ടാങ്ങള് ഇങ്ങ്നെ വോംമ്പ് ഇടാൻ വന്ന് പോല്ലീസിൻറെ വെടിയോണ്ട് കഷണങ്ങളായിട്ട് ചാവണത്?

പപ്പിനി സമ്മേയ്ച്ചില്ല. അവള് പറേണ്ത് പോല്ലീസാര് അവറ്റോളെ വെറ്തെ കൊന്ന്താന്നാ. ആരാണ്ട് പോൺ വിള്ച്ച് പോല്ലീസാരോട് പറ്ഞ്ഞ്. ഇങ്ങനെ വോംഭും കൊണ്ടരണ്ട്. അപ്പോ പോലീസ് പാകത്തിന് കണ്ണീക്കണ്ടോരെ അങ്ങ്ട് വെടിവെച്ചാ കൊന്ന്ന്നാ അവള് പറേണ്.

കേസൊക്കീണ്ടാവും പത്തിര് വത് കൊല്ലം..പിന്നെ പോല്ലീസാരെ വെറ്തെ വിടുന്നാണ് പപ്പിനീരെ ഒറ്പ്പ്.

ചൊക്ളീരേ വായേല് ഒര് കയ്പാ വന്ന്..

അപ്പളക്കും അട്ത്ത ബകളം വന്ന്.ഇബടന്ന് ദല്കീല് വട്ടക്കെട്ട്ടത്ത്ല് ഇരിക്കാമ്പോയോരൊക്കെ പാറ്ട്ടീരെ ആള്ക്കാരായീത് അന്തോണി മുക്കിയമന്ത് രീരേ തെറ്റാന്ന്.. നാട്ടാര് ഓട്ട്ട്ടപ്പോ പാറ്ട്ടീരെ ആള്കാര് ജയിച്ച്. അയില് എന്തിറ്റാണ് മുക്കിയമന്ത് രിരേ കുറ്റം? ആവോ..

അന്തോണി മുക്കിയ മന്ത്‌ രി രാജ്യാ വെച്ച്. പിന്നേം ഒര് മാപ്ളേന് വന്ന്ത്. ഉമ്മാന്ന് തൊട്ങ്ങ്ണ പേര്ള്ള ഒരാള്..

പപ്പിനി ചിറിക്ക്യാര്ന്നു. മുക്കിയ മന്ത് രി അന്തോണി തരം കിട്ട്യാ രാജിവെക്കുന്ന് പറ്ഞ്ഞ്ട്ട്. ഇതിൽക്ക് മുപ്പാടും രാജി വെച്ച്ട്ട്ണ്ട്ന്ന്.. ഇന്ദ്രാകാന്തി എവിട്യാണ്ട് ഓട്ടിന് നിന്ന്പ്പോ … പിന്നെ വട്ടക്കെട്ട്ടത്ത്ല് ചോറിൻറെ മന്ത് രി ആര്ന്നപ്പളും രാജ്യാ വെച്ച്… ബരിക്കണേലും ഇഷ്ടാന്ന് രാജി വെയ്ക്കാൻ…

ചൊക്ളിക്കും ചിറി വന്നു. ബരിക്കണേലും എളുപ്പന്ന്യാണ് രാജി വെക്കല്..

ദൂസങ്ങള് കടന്നു പോമ്പളാണ് ലളിതമ്മ്യാര് മരിച്ചൂന്നു കേട്ട്ത്. ചൊക്ളി പൂവ്വാണ്ടിര്ന്ന്ല്ല. എത്ര്യായാലും അവര്ടെ ചോറ് കൊറെ തിന്ന്തല്ലേ.

ലളിതമ്മ്യാര് മരിക്കണ നോക്കി ഇരിക്കേര്ന്ന് എല്ലരും ന്നാ ചൊക്ളിക്ക് പിന്നത്തെ കാര്യങ്ങ്ള് കേട്ട്പ്പോ തോന്നീത്. അഞ്ച് ബസ്സോളും വിറ്റാ തൊല്ച്ചു. മഡത്ത്ല് പറ്മ്പൊക്കെ കഷണാക്കി വിറ്റു. പ്രേമമ്യാര് മുപ്പാട് ന്നേ വിറ്റു പോയീന്ന്.. മോള് മാപ്ളേ കെട്ട്യ നാണക്കേട് മാറീട്ട്ല്ല
ഇതേ വരേ..

ഇപ്പോ രാമേന്ദരൻ ഡോക്കിട്ടറും അമ്യാരും മാത്രേള്ളൂന്ന്. ബാക്കി മഡങ്ങളൊക്കെ ആരാണ്ടൊക്ക്യൊ വേടിച്ചു. ആരാണ്ടോക്ക്യോ താമസായി. ചൊക്ളി പിന്നൊന്നും അൻവേഷിച്ചില്ല്യ. വെങ്ങിട്ടു ഡോക്കിട്ടറെ ഒരീസം ചെന്ന് കണ്ടൂ..

‘സാരല്ല.. ചൊക്ള്യേ.. അദൊക്കെ അങ്ങ്നെ വരും. കാലണ് ഒക്കേം തീര്മാനാക്കാ.. മ്മളാന്ന് വെറ്തേ പൊങ്ങച്ചം വിജാരിക്കണതാ മനിഷേമ്മാര്.’

അങ്ങ്നെ പറഞ്ഞൂച്ചാലും ആ മൻഷന് ദണ്ണണ്ട്ന്ന് തോന്നി ചൊക്ളിക്ക്.

ആ ക്രിസാമ്മസിൻറെ അന്ന് അമ്മിണി പെറ്റു. ഉണ്ണീശോ വന്നൂന്നാണ് തൃസ്സക്കുട്ടീരെ പറച്ച്ല്. നല്ല വട്ടേപ്പം പോലൊര് മൊകള്ള ആങ്കൊച്ച്.. പ്രാഞ്ചീസ്ന് ചിറി വരണ്ടാര്ന്ന് ആ വട്ടേപ്പം പോലത്തെ മൊഗം കണ്ട്ട്ട്.

പെറ്റേൻറെ പിറ്റൂസാണ് …

(തുടരും….)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment