യുഎസ് യുദ്ധക്കപ്പൽ തായ്‌വാൻ കടലിടുക്കിലേക്ക് കടന്നത് പ്രകോപിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണെന്ന് ചൈന

തായ്‌വാൻ കടലിടുക്കില്‍ അമേരിക്കൻ യുദ്ധക്കപ്പൽ കടത്തിവിട്ടത് “സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു” എന്നും പ്രാദേശിക സ്ഥിരതയെ ദുർബലപ്പെടുത്താനുമാണെന്ന് ചൈന ആരോപിച്ചു.

യു എസിന്റെ ഭീഷണികളെയും പ്രകോപനങ്ങളെയും നേരിടാനും ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും ബീജിംഗ് സ്വീകരിക്കുമെന്ന് ചൈനീസ് സൈനിക വക്താവ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

തായ്‌വാൻ കടലിടുക്കിലൂടെ ആർലീ ബർക്ക് ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് മിലിയസ് കടന്നുപോകുന്നത് ഒരു പതിവ് യാത്രയാണെന്ന് ജപ്പാനിൽ ആസ്ഥാനമായുള്ള യുഎസ് സെവൻത് ഫ്ലീറ്റ് നേരത്തെ പറഞ്ഞിരുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് കൗൺസിലർ ഷി ജിൻപിംഗും തമ്മില്‍ നടന്ന അപൂര്‍‌വ്വ വെര്‍‌ച്വല്‍ ഉച്ചകോടിക്കു ശേഷമാണ് ഏറ്റവും പുതിയ സംഭവ വികാസം.

ഇരുവരും തമ്മിലുള്ള മീറ്റിംഗില്‍, തായ്‌വാൻ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നത് “തീ കൊണ്ട് കളിക്കുന്നതിന്” തുല്യമാകുമെന്ന് ഷി
ബൈഡന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

ചൈനീസ് തായ്‌പേയിൽ ചൈനയുടെ ഇടപെടലിനെച്ചൊല്ലി ചൈനയും യുഎസും തമ്മിലുള്ള സംഘർഷം അടുത്തിടെ വർദ്ധിച്ചുവരികയാണ്.

അതേസമയം, പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ഉൾപ്പെടെയുള്ള നിയന്ത്രണ, നിയമ ലംഘനങ്ങളുടെ പേരിൽ ഒരു പ്രധാന തായ്‌വാനീസ് വ്യാവസായിക ഗ്രൂപ്പിന്റെ മെയിൻലാൻഡ് സബ്‌സിഡിയറികൾക്ക് ചൈന പിഴ ചുമത്തിയതായി ചൈനീസ് മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് തായ്‌പേയിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ തായ്‌വാനിലെ ഫാർ ഈസ്റ്റേൺ ഗ്രൂപ്പിന് 13 മില്യൺ ഡോളറിലധികം പിഴ ചുമത്തിയതായി ചൈനയുടെ സിൻഹുവ വാർത്താ ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വയം ഭരിക്കുന്ന ദ്വീപ് യുഎസിനോടും യൂറോപ്യൻ യൂണിയനോടും കൂടുതൽ അടുക്കുമ്പോൾ, തായ്‌വാനിലെ സ്വാതന്ത്ര്യ അനുകൂല ക്യാമ്പിനെ തകർക്കുമെന്ന ബീജിംഗിന്റെ മുന്നറിയിപ്പിന് ഇടയിലാണ് ഗ്രൂപ്പിനെതിരായ നടപടി.

“തായ്‌വാൻ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും ക്രോസ്-സ്ട്രെയിറ്റ് ബന്ധങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന ആളുകളെ മെയിൻ ലാൻഡിൽ പണമുണ്ടാക്കാൻ ബീജിംഗ് ഒരിക്കലും അനുവദിക്കില്ല,” തായ്‌വാൻ അഫയേഴ്‌സ് ഓഫീസ് (ടിഎഒ) വക്താവ് ഷു ഫെംഗ്ലിയൻ പറഞ്ഞു.

ദ്വീപിൽ നിന്നുള്ള കമ്പനികളോട് തങ്ങൾക്കും തായ്‌വാൻ സ്വാതന്ത്ര്യ അനുകൂല വിഭാഗങ്ങൾക്കും ഇടയിൽ ഒരു രേഖ വരയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഷു പറഞ്ഞു.

“വലിയൊരു ഭാഗം തായ്‌വാനീസ് കമ്പനികൾ തെറ്റിൽ നിന്ന് ശരികൾ പഠിക്കേണ്ടതുണ്ട്, തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കേണ്ടതുണ്ട്. അതേസമയം, ‘തായ്‌വാൻ സ്വാതന്ത്ര്യ വിഭജന ശക്തികൾ’ക്കെതിരെ രേഖ വരയ്ക്കേണ്ടതുമുണ്ട്,” പ്രസ്താവനയിൽ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment