ന്യൂജേഴ്‌സി എഡിസൺ മേയറെ മലയാളി സമൂഹം ആദരിച്ചു

ന്യൂജെഴ്സി: എഡിസണ്‍ പുതിയ മേയറായി തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ സാം ജോഷിയെ എഡിസണിലെ മലയാളി സമൂഹം ആദരിച്ചു.

ടൗൺ കൗൺസിലിന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു സാം ജോഷി. ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതോടെ 32 കാരനായ ജോഷി ടൗൺഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യക്കാരനുമായി മാറും.

എഡിസണിലെ ജനവിഭാഗങ്ങൾക്ക് ഗുണകരമായ പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും നടപ്പിൽ വരുത്താൻ കഴിയുമെന്ന് മലയാളി സമൂഹം പ്രത്യാശിക്കുന്നുവെന്നും അതിനായി പരിപൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.

ചടങ്ങിൽ അറ്റോർണി കെവിൻ ജോർജ്ജ്, സംസാരിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, Attorney Gary, H R Shah, മറ്റു മലയാളി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ച് അനുമോദനങ്ങൾ നേർന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment