അനുപമയുടെ കുഞ്ഞിനെ തിരികെ കിട്ടിയതോടെ പ്രതിക്കൂട്ടിലായത് സംസ്ഥാന സര്‍ക്കാര്‍

അനുപമ എസ് ചന്ദ്രനും (22) അവരുടെ ഭർത്താവ് അജിത് കുമാറിനും (34) ബുധനാഴ്ച വഞ്ചിയൂരിലെ കുടുംബ കോടതി കുട്ടിയെ തിരികെ നൽകിയത് ദമ്പതികളുടെ നീണ്ട പോരാട്ടത്തിന് വിരാമമായി.

ദൗർഭാഗ്യവശാൽ, സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌എഫ്‌ഐ), ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്‌ഐ) എന്നിവയുടെ പ്രവർത്തകരായ യുവദമ്പതികൾക്കും, ഭരണകക്ഷിയായ സി.പി.ഐ (എം) ന്റെ വിദ്യാർത്ഥികളും യുവജന വിഭാഗങ്ങളും സമരത്തിലെ എതിരാളികളായി മാറി. അതോടൊപ്പം സിപിഐ എം പേരൂർക്കട ഏരിയാ കമ്മിറ്റിയംഗവും അനുപമയുടെ പിതാവുമായ പിഎസ് ജയചന്ദ്രൻ തന്റെ സ്വാധീനമുപയോഗിച്ച് സര്‍ക്കാര്‍ സം‌വിധാനം അട്ടിമറിച്ചതിന്റെ രഹസ്യങ്ങളും പുറത്തായി.

നീണ്ട നിയമനടപടിക്കൊടുവിൽ, അനുപമയ്ക്കും അജിത്തിനും തങ്ങളുടെ കുട്ടിയെ തിരികെ ലഭിച്ചപ്പോൾ, ഭരണകക്ഷിയായ സി.പി.ഐ (എം) മുഖപത്രമായ ദേശാഭിമാനി അതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് രംഗപ്രവേശം ചെയ്തത് വിരോധാഭാസമായി. സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് അനുപമയ്‌ക്ക് കുട്ടിയെ തിരികെ ലഭിച്ചതെന്ന ന്യായീകരണമാന് അവര്‍ നിരത്തുന്നത്.

എന്നാല്‍, തന്റെ കുഞ്ഞിനെ ആന്ധ്രാപ്രദേശിൽ നിന്നുള്ള ദമ്പതികൾക്ക് നൽകിയ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ (കെഎസ്‌സി‌സി‌ഡബ്ല്യു) യുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും (സി‌ഡബ്ല്യുസി) കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം തുടരുമെന്ന് അനുപമ ഉറച്ച തീരുമാനത്തിലാണ്.

ഒക്‌ടോബർ 19 ന് താൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നും, മൂന്ന് ദിവസത്തിന് ശേഷം കുട്ടിയെ തന്റെ പിതാവ് തന്നിൽ നിന്ന് തട്ടിയെടുത്തുവെന്നുമാണ് അനുപമയുടെ തന്നെ വാക്കുകൾ. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും അവര്‍ നടപടിയൊന്നുമെടുത്തില്ല.

യാതൊരു നടപടിക്രമങ്ങളും നടത്താതെയാണ് കെഎസ്സിസിഡബ്ല്യു തന്റെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ ദമ്പതികൾക്ക് കൈമാറിയതെന്നാണ് അനുപമയുടെ വാദം. സർക്കാർ പിന്തുണയുള്ള ബോഡിക്ക് സ്റ്റേറ്റ് അഡോപ്ഷൻ റെഗുലേറ്ററി അതോറിറ്റി നൽകിയ ലൈസൻസ് കാലഹരണപ്പെട്ടതായി അവർ ആരോപിച്ചു.

കുഞ്ഞിന്റെ മാതാപിതാക്കളാണ് തങ്ങളെന്ന് തെളിയിക്കാൻ ദമ്പതികൾക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ (ആർജിസിബി) ഡിഎൻഎ പരിശോധന നടത്തേണ്ടിവന്നു.

ഒരു ദളിത് ക്രിസ്ത്യൻ യുവാവുമായുള്ള അനുപമയുടെ ബന്ധത്തെ എതിര്‍ത്തും, മറ്റ് കാരണങ്ങളാലും അനുപമയെയും അജിത്തിനെയും അവരുടെ സ്വന്തം കുഞ്ഞിനെ സ്വന്തമാക്കാൻ നെട്ടോട്ടമോടിക്കുകയായിരുന്നു അനുപമയുടെ മാതാപിതാക്കള്‍. . ‘പുരോഗമന’ ചിന്താഗതിക്കാരാണ് കേരളീയര്‍ എന്നു പറയുന്നുണ്ടെങ്കിലും, ഒരു സ്ത്രീക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നാണ് ഈ കേസ് തെളിയിക്കുന്നത്.

2021 ഏപ്രിൽ 19 ന് പോലീസിൽ നൽകിയ പരാതിയിൽ, തന്റെ പിതാവ് കുട്ടിയെ കൊണ്ടുപോയതിന് ശേഷം, അനുപമയുടെ സഹോദരിയുടെ വിവാഹം കഴിഞ്ഞാൽ കുഞ്ഞിനെ തിരികെ കൊണ്ടുവരാമെന്ന് ബന്ധുക്കൾ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അനുപമ പറയുന്നു. എന്നാൽ, വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവന്നില്ല. ഇതേത്തുടർന്ന് ഏപ്രിലിൽ വീടുവിട്ടിറങ്ങിയ അനുപമ അജിത്തിനൊപ്പം താമസം തുടങ്ങി. പിന്നീട് അവർ ഔദ്യോഗികമായി വിവാഹിതരായി. ആദ്യ ഭാര്യയിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷമാണ് അജിത്ത് അനുപമയെ വിവാഹം കഴിച്ചത്.

അതേസമയം, അനുപമയുടെ കുഞ്ഞിനെ ദത്തുകൊടുത്തതിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ കണ്ടെത്തൽ. കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.

2020 ഒക്ടോബര്‍ 22 ന് രാത്രി 12.30 നാണ് അനുപമയുടെ കുഞ്ഞ് ശിശുക്ഷേമസമിതിയിലെത്തുന്നത്. ദത്ത് നൽകുന്നത് ഓഗസ്റ്റ് 7 നും. കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ മുന്നിലും എത്തിയിരുന്നു. കഴിഞ്ഞ നവംബറിലെ ഈ സന്ദർശനത്തിന്‍റെ വിവരങ്ങളടങ്ങിയ രജിസറ്റർ ഓഫീസിൽ നിന്നും ചുരണ്ടിമാറ്റി.

ദത്ത് കൊടുത്തതിന്‍റെ നാലാംനാൾ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്ള്യുസി ഉത്തരവുമായി ശിശുക്ഷേമസമിതിയിൽ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയിൽ ദത്ത് സ്ഥിരപ്പെടുത്താൻ സമിതി കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു.

അനുപമയുടെയും ഭർത്താവിന്റെയും എതിർപ്പിനെ തുടർന്ന് കഴിഞ്ഞ മാസം ഇവരുടെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ മാസം ആദ്യം അനുപമയുടെ മാതാപിതാക്കൾക്കും മറ്റ് നാല് പേർക്കും തിരുവനന്തപുരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ഇപ്പോഴിതാ, കുഞ്ഞിനെ തിരികെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് യുവദമ്പതികൾ. ഏതാനും മാസങ്ങൾ നീണ്ട അവരുടെ പോരാട്ടം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. എന്നാൽ, ദമ്പതികൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ആരാണ് ഉത്തരവാദിയെന്ന് പറയേണ്ട ബാധ്യത അധികാരത്തിലുള്ള എൽഡിഎഫ് സർക്കാരിനാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment