നൈമയുടെ വാർഷികാഘോഷം നവംബർ 28 ഞായറാഴ്ച ന്യൂയോർക്കിൽ

ന്യൂയോർക്ക്‌: പുതുതലമുറക്ക് പ്രാതിനിധ്യം നൽകി രൂപംകൊണ്ട ന്യൂയോർക്ക് മലയാളി അസ്സോസിയേഷൻ (നൈമ) വാർഷികാഘോഷവും, ഫാമിലി ബാങ്ക്വറ്റും നവംബർ 28 ഞായറാഴ്ച വൈകിട്ട് 4:30 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (26 N Tyson Ave, Floral Park, NY) നടത്തപ്പെടുന്നു. നോർത്ത് ഹേംസ്റ്റഡ് ടൗൺ ക്ലർക്ക് ആയി കഴിഞ്ഞ ഇലക്ഷനിൽ തെരെഞ്ഞെടുക്കപ്പെട്ട രാഗിണി ശ്രീവാസ്തവ മുഖ്യാതിഥി ആയിരിക്കും.

ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, പ്രമുഖ മലയാള സാഹിത്യകാരിയും കമ്മ്യുണിറ്റി ലീഡറും ആയ സരോജ വർഗീസ്‌ എന്നിവർ ആശംസകൾ നേരും. പ്രശസ്ത ഗായകർ ജോഷി-ജിനു നയിക്കുന്ന ഗാനസന്ധ്യ, നർത്തന ലോകത്തെ പുതുവിസ്മയം റിയ കെ.ജോൺ ആൻഡ് ഗ്രൂപ്പിന്റെ ഡാൻസുകൾ, നാടൻ പാട്ടും, മിമിക്‌സുമായി ലാൽ അങ്കമാലി എന്നിവരുടെ സാന്നിധ്യം ഈ പ്രോഗ്രാമിന്റെ മാറ്റുകൂട്ടും. കൂടാതെ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ പ്രോഗ്രാമുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ലാജി തോമസ് (വൈസ് പ്രസിഡന്റ്), രാജേഷ് പുഷ്പരാജൻ (ബോർഡ് മെംബർ) എന്നിവർ കൺവീനര്‍മാരായി പരിപാടിക്ക് നേതൃത്വം കൊടുക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ഈ പ്രോഗ്രാമിൽ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. സജി എബ്രഹാം (ഹെഡ്ജ് ഇവെന്റ്സ്), രാജേഷ് പുഷ്പരാജൻ ( രാജ് ഓട്ടോ സെന്റർ), ജെയ്സൺ ജോസഫ്, ജോർജ് കൊട്ടാരം എന്നിവരാണ് ഈ പരിപാടിയുടെ മെഗാ സ്‌പോൺസര്‍മാര്‍.

കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് കുര്യൻ (പ്രസിഡന്റ്) 631 352 7536, സിബു ജേക്കബ് (സെക്രട്ടറി) 646 852 2302.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment