ചാർളി പടനിലത്തിന്റെ പിതാവ് പി.കെ വര്‍ഗീസ് (91) നിര്യാതനായി

പടനിലം അയണിവിളയിൽ പി.കെ. വർഗീസ് [തോമസ് സാർ (91)]  നിര്യാതനായി. പരേതൻ പടനിലം ഹയർ സെക്കൻഡറി സ്കൂളിൽ അസി. ഹെഡ്മാസ്റ്റർ ആയിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പന്തളം ബ്ലോക്ക് സെക്രട്ടറി, മലങ്കര അസ്സോസിയേഷൻ മെമ്പർ, തുമ്പമൺ ഭദ്രാസന അസംബ്ളി മെമ്പർ, പടനിലം സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റിയായി 19 വർഷം, തുടങ്ങി സാമൂഹിക രംഗങ്ങളിൽ കർമ്മനിരതനായിരുന്നു .

ഭാര്യ റേച്ചൽ വർഗീസ് കൈമണ്ണിൽ കുമ്പഴക്കുഴിയിൽ കുടുംബാംഗഗമാണ്.

മക്കൾ: ചാർളി വർഗീസ് പടനിലം (യു എസ് എ), ബിജി വർഗീസ് (രാഗം ഫോട്ടോസ്, അടൂർ), റജി ശ്രീൻ ലാൻഡ് (ദുബായ്), ജസ്സി ടോം പാലത്തിങ്കൽ.

മരുമക്കൾ: സിസിലി ചാർളി, മോനി ബിജി, ടോം പാലത്തിങ്കൽ, സുനി റജി.

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് വീട്ടിലും തുടർന്ന് 3:00 മണിക്ക് പടനിലം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിലും നടക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment