കുറ്റവാളിയെന്ന് വിധിയെഴുതി 43 വര്‍ഷം ജയിലിൽ; നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച കെവിന്‍ സ്ട്രിക്‌ട് ലാൻഡിന് ഗോ ഫണ്ട് വഴി ലഭിച്ചത് 1.4 മില്യൺ ഡോളർ

മിസോറി: മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മിസൗറിയിൽ നിന്നുള്ള കെവിന്‍ സ്ട്രിക്‌ട് ലാൻഡിനെ 43 വർഷത്തിന് ശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച സംഭവത്തിൽ മിസൗറി സംസ്ഥാനം നഷ്ടപരിഹാരം നല്കാൻ ബാധ്യസ്ഥമല്ലെന്നു വ്യക്തമായതോടെ സ്നേഹിതരും കുടുംബാംഗളും ചേർന്നു തുടങ്ങിയ ഗോ ഫണ്ട് മി അക്കൗണ്ടിലൂടെ നവംബർ 27 ശനിയാഴ്ച വരെ ലഭിച്ചത് 1.4 മില്യൺ ഡോളർ!

മിസോറിയില്‍, ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവിമുക്തരാക്കപ്പെടുന്നവര്‍ക്ക് മാത്രമേ ശിക്ഷാവിധിക്ക് ശേഷമുള്ള പ്രതിദിന തടവിന് 50 ഡോളറിന് അര്‍ഹതയുള്ളൂ. സ്ട്രിക്ലാന്‍ഡിന്റെ കാര്യം അങ്ങനെയായിരുന്നില്ല.

മിസോറിയിലെ കാമറൂണിലുള്ള വെസ്റ്റേണ്‍ മിസോറി കറക്ഷണല്‍ സെന്ററില്‍ നിന്നും 62 കാരനായ കെവിന്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു കുറ്റവിമുക്തനാക്കപ്പെട്ടത്. 1979-ല്‍ ട്രിപ്പിള്‍ നരഹത്യയില്‍ ഒരു കൊലപാതകത്തിനും രണ്ട് രണ്ടാം ഡിഗ്രി കൊലപാതകത്തിനും കെവിന്‍ ശിക്ഷിക്കപ്പെട്ടു . താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പരോളിന് പോലും സാധ്യതയില്ലാതെ 50 വര്‍ഷത്തെ ജീവപര്യന്തം ശിക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചത്. സീനിയര്‍ ജഡ്ജി ജെയിംസ് വെല്‍ഷ് സ്ട്രിക്ലാന്‍ഡിനെതിരായ എല്ലാ ക്രിമിനല്‍ കുറ്റങ്ങളും നിരസിച്ചു. അദ്ദേഹത്തിന്റെ മോചനം മിസോറി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെറ്റായ ജയില്‍വാസവും രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തടവുശിക്ഷയുമായ് മാറുകയായിരുന്നു.

18 വയസ്സിൽ കൊല നടത്തിയെന്ന് നീതി ന്യായ കോടതി വിധി എഴുതിയെങ്കിലും താൻ നിരപരാധിയാണെന്ന് പൂര്ണ ബോദ്ധ്യം ഉണ്ടായിരുന്നുവെന്നും ഒടുവിൽ സത്യം അംഗീകരിക്കപ്പെട്ടുവെന്നും കെവിൻ പറഞ്ഞു . ഞാൻ ദൈവത്തോട് കടംപെട്ടിരിക്കുന്നുവെന്നും ജയിൽ മോചനത്തിനുശഷം കെവിന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment