ഏലിയാമ്മ പൗലോസ് നിര്യാതയായി

ഹൂസ്റ്റൺ: കോതമംഗലം പുന്നേക്കാട് പുതുമനക്കുടി പൗലോസിന്റെ ഭാര്യ ഏലിയാമ്മ പൗലോസ് (71) നിര്യാതയായി. പരേത പടിഞ്ഞാറേക്കുടി കുടുംബാംഗമാണ്.

മക്കൾ: എലിസബത്ത് പൗലോസ് (റിയാദ് – സൗദി ), ജോർജ് പോൾ ( റിയാദ് – സൗദി), മേരി പോൾ (ഹൂസ്റ്റൺ), ഫാ. വർഗീസ് പുതുമനക്കുടി.

മരുമക്കൾ: പൗലോസ് (റിയാദ്), ബിനു ജോർജ്, മാത്യു കൂട്ടാലിൽ (വാവച്ചൻ – ട്രഷറർ, മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്), ജനറൽ സെക്രട്ടറി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള (ഐഓസി) ഹൂസ്റ്റൺ ചാപ്റ്റർ), ഹിമ വർഗീസ്.

കൊച്ചുമക്കൾ: അലൻ,അബിൻ, ബിജോ, എൽസു, സിറിൽ, സെലിന്റ, എൽദോമോൻ, പൊന്നു.

ശവസംസ്‌കാര ശുശ്രൂഷകൾ നവംബർ 29 ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 2 മണിക്ക് പുന്നേക്കാട് സെന്റ് ജോർജ് ഗത്‌സിമോൻ യാക്കോബായ ദേവാലയത്തിൽ അഭിവന്ദ്യ എലിയാസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News