വിൻഡ്സർ മലയാളി അസ്സോസിയേഷൻ്റെ പ്രഥമ വനിതാ പ്രസിഡൻ്റായി റാണി താമരപ്പള്ളിൽ ചുമതലയേറ്റു

വിൻഡ്സർ/ഒൻ്റാരിയോ: കഴിഞ്ഞ 25 വർഷങ്ങളായി ഒൻ്റാരിയോയിലെ വിൻഡ്സറിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ വിൻഡ്സർ മലയാളി അസ്സോസിയേഷൻ്റെ പ്രഥമ വനിതാ പ്രസിഡൻ്റായി റാണി താമരപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ജസ്റ്റിൻ മാത്യുവും, സെക്രട്ടറിയായി അൻവർ സയ്യിദ് മുഹമ്മദും, ട്രഷററായി ബിൻസൺ ജോസഫും, ജോയിൻറ് സെക്രട്ടറിയായി ജിനു ബിജോയിയും, ജോയിൻറ് ട്രഷററായി അനൂപ് ചാമക്കാലയും തിരഞ്ഞെടുക്കപ്പെട്ടു.

സാധാരണ ജനുവരിയിലാണ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നത്. പക്ഷേ കോവിഡ് മഹാമാരി കാരണം, ഈ വർഷം ഒക്ടോബറിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്ന് വൈസ് പ്രസിഡൻറ് ജസ്റ്റിൻ മാത്യു പറഞ്ഞു.

കോവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി ഞരുങ്ങിയ സംഘടനയുടെ ഇരുപത്തഞ്ചാം വാർഷികം 2022 ഏപ്രിലില്‍ വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് റാണി താമരപ്പള്ളി പറഞ്ഞു.

സംഘടനയുടെ ഈ വര്‍ഷത്തെ അവസാന പരിപാടിയായി ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ കെങ്കേമമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 10ന് മഗ്ഗ്രിഗർ കൊളംബിയൻ ക്ലബിൽ വെച്ചായിരിക്കും ആഘോഷ പരിപാടികള്‍. പരിപാടികളുടെ മുഖ്യ ആകർഷണം ജസ്റ്റിൻ മാത്യു സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമയാണ്.

നാട്ടിൽ നിന്ന് പുതുതായി ഒട്ടനവധി പേർ ഈ കുറഞ്ഞ സമയത്തിനുള്ളിൽ വിൻഡ്സറിലേക്ക് കുടിയേറി പാർത്തിട്ടുണ്ട്. യുവതീ യുവാക്കളാണ് അവരിലധികവും. അതുകൊണ്ട് യുവജനങ്ങൾക്കായി വോളിബോൾ, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കാനും പദ്ധതികാള്‍ ആസൂത്രണം ചെയ്യുന്നു. കാനഡയിലെയും അമേരിക്കയിലെയും ടീമുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള മത്സരങ്ങളായിരിക്കും സംഘടിപ്പിക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും, സംഘടനയിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹമുള്ളവരും ബന്ധപ്പെടുക: റാണി താമരപ്പള്ളിൽ (519) 816-6418, ജസ്റ്റിൻ മാത്യു (519) 992 0015, അൻവർ സയ്യിദ് മുഹമ്മദ് (519) 816 6418, ബിൻസൺ ജോസഫ് (519) 991 4370.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment