ഫൊക്കാന ടെക്സാസ് റീജിയണൽ പ്രവര്‍ത്തനോദ്ഘാടനം ഡിസംബർ 4 നു ഡാളസ്സിൽ

ഡാളസ്: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) ടെക്സാസ് റീജിയണൽ കൺവൻഷനു മുന്നോടിയായി ടെക്സാസ് റീജിയൻ പ്രെവർത്തനോദ്ഘാടനം ഡാളസില്‍ ഡിസംബർ 4 ശനിയാഴ്ച 5 മണിക്ക് ഗാർലാൻഡിലുള്ള കേരള സമാജം ഹാളിൽ നടക്കും.

ഫൊക്കാന ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം പരിപാടികൾക്ക് നേതൃത്വം നൽകും.

പരിപാടിയോടനുബന്ധിച്ചു ഫൊക്കാന നേതാക്കൾക്ക് സ്വീകണം നല്‍കുമെന്ന് സംഘാടകർ അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ, വൈസ് പ്രസിഡന്റ് ഷിബു വെൺമണി, ജനറൽ സെക്രട്ടറി വര്‍ഗീസ് പാലമലയിൽ, ട്രഷറർ എബ്രഹാം കളത്തിൽ, വിമൻസ് ഫോറം പ്രസിഡന്റ് ഷീല ചെറു, ബോർഡ് ഓഫ് ട്രസ്റ്റി ചെയർപേഴ്സൺ വിനോദ് കെയാര്‍കെ, അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ജോസഫ് കുരിയപ്പുറം, നാഷണൽ കമ്മിറ്റി മെമ്പർ ജോൺ ഇളമത തുടങ്ങി പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

പ്രോഗ്രാമിലേക്കു ഫൊക്കാനയുടെ എല്ലാ അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നതായി ടെക്സാസ് റീജിയണൽ കമ്മിറ്റി ഭാരവാഹികൾ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment