മുല്ലശ്ശേരില്‍ ജേക്കബ് സ്റ്റീഫന്‍ (രാജു – 84) ഡാളസ്സില്‍ അന്തരിച്ചു

ഡാളസ് : മുല്ലശ്ശേരില്‍ ജേക്കബ് സ്റ്റീഫന്‍ (രാജു – 84) ഡാളസ്സില്‍ അന്തരിച്ചു. ഡാളസ് പാര്‍ക്ക്‌ലാന്റ് ആശുപത്രിയില്‍ ദീര്‍ഘകാലം റേഡിയോഗ്രാഫറായിരുന്നു. ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് അംഗമാണ്.

ഭാര്യ: ഏലിയാമ്മ ജേക്കബ്.

മക്കള്‍: ബെന്നി ജേക്കബ്, രാജീവ് & ഷെല്‍ബി ജേക്കബ്, ജോബി & അലക്‌സിസ് ജേക്കബ്.

പൊതു ദര്‍ശനം: ഡിസംബര്‍ 3 വൈകീട്ട് 6:00 മുതല്‍ 8:00 വരെ – ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വെബ് ചാപ്പല്‍ റോഡ്, ഡാളസ് (Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas 75234).

സംസ്‌ക്കാര ശുശ്രൂഷ: ഡിസംബര്‍ 4 രാവിലെ 9:30 മുതല്‍ 10:00 വരെ – സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ച്, റൗളറ്റ് (Sacred Heart Catholic Church, 3905 Hickox Rd Rowlett TX 75089).

തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്‌ക്കാരം (Sacred Heart Cemetry, 3900 Rowlett Rd TX, 75088).

ഡാളസ് കേരള അസ്സോസിയേഷന്‍ ആദ്യകാല അംഗമായ ജേക്കബ് സ്റ്റീഫന്റെ നിര്യാണത്തില്‍ അസ്സോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment